ഭോപ്പാൽ: രാജ്യത്ത് വീണ്ടും ബീഫിന്റെ പേരിൽ ആക്രമണം. മധ്യപ്രദേശിലെ സിയോണിലാണ് സംഭവം. ബീഫ് കടത്തിയെന്ന് ആരോപിച്ച് സ്ത്രീ ഉൾപ്പെടെ മൂന്നംഗ മുസ്ലിം കുടുംബത്തിനു നേരെയാണ് ആക്രമണമുണ്ടായത്.
ഓട്ടോയിൽ സഞ്ചരിച്ചു കൊണ്ടിരുന്ന കുടുംബത്തെ തടഞ്ഞു നിർത്തിയായിരുന്നു മർദ്ദനം. ഒരു സംഘം ആളുകൾ ഇവരെ തടഞ്ഞശേഷം ക്രൂരമായി മർദ്ദിക്കുകയും കെട്ടിയിടുകയും നിർബന്ധിപ്പിച്ച് ജയ് ശ്രീറാം എന്ന് വിളിപ്പിക്കുകയും ചെയ്തു.
മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റു ചെയ്തു.