വിസ്കോൺസിൻ:മീറ്റ് പാക്കിംഗ് പ്ലാന്റുകൾ വൃത്തിയാക്കാൻ കുട്ടികളെ നിയമിച്ചതിന് കമ്പനിക്ക് 1.5 മില്യൺ ഡോളർ പിഴ ചുമത്തി.
രാജ്യത്തെ ഏറ്റവും വലിയ ഫുഡ് സാനിറ്റേഷൻ കമ്പനികളിലൊന്നിന് 100-ലധികം പ്രായപൂർത്തിയാകാത്തവരെ നിയമവിരുദ്ധമായി അപകടകരമായ ജോലികൾ ചെയ്യാൻ നിയമിച്ചതിനാണു 1.5 മില്യൺ ഡോളർ പിഴ ചുമത്തിയതെന്നു തൊഴിൽ വകുപ്പ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
എട്ട് സംസ്ഥാനങ്ങളിലെ 13 പാക്കേഴ്‌സ് സാനിറ്റേഷൻ സർവീസസ് കേന്ദ്രങ്ങളിൽ 13 വയസ്സുള്ള കുട്ടികൾ അപകടകരമായ രാസവസ്തുക്കളും മാംസം സംസ്കരണ ഉപകരണങ്ങളും ഉപയോഗിച്ച് ജോലി ചെയ്യുന്നുണ്ടെന്ന് ഡിപ്പാർട്ട്‌മെന്റ് അതിന്റെ വേജ് ആൻഡ് ഹവർ ഡിവിഷൻ അന്വേഷണത്തിൽ കണ്ടെത്തി.
ഫെയർ ലേബർ സ്റ്റാൻഡേർഡ് ആക്ട് പ്രകാരം, നിയമം ലംഘിച്ച് ജോലി ചെയ്ത പ്രായപൂർത്തിയാകാത്ത ഓരോ വ്യക്തിക്കും തൊഴിൽ വകുപ്പ് കമ്പനിക്ക് $15,138 പിഴ ചുമത്തിയിരിക്കുന്നത് .