ബീഫും മദ്യവും കഴിക്കാൻ വിസമ്മതിച്ചു! യുവാവിന് ക്രൂര മർദ്ദനം; സംഭവം നടക്കുന്നത് ശനിയാഴ്ച രാത്രി

ന്യൂഡൽഹി: മദ്യവും ബീഫും കഴിക്കാൻ വിസമ്മതിച്ചതിന് യുവാവിന് മർദ്ദനം. ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിലെ രാധാനഗർ ഗ്രാമത്തിലാണ് സംഭവം.

ചന്ദൻ രവിദാസ് എന്നയാളാണ് പരാതിയുമായി എത്തിയിരിക്കുന്നത്. തന്നെ അഞ്ച് പേർ ചേർന്ന് വടിയും കല്ലും ഉപയോഗിച്ച് മർദ്ദിച്ചതായി ചന്ദൻ പറയുന്നു.

പുതുവത്സര ദിനത്തിൽ ബീഫ് കഴിക്കാനും മദ്യം കുടിക്കാനും വിസമ്മതിച്ചതാണ് മർദ്ദനത്തിന് കാരണം.

ചന്ദന്റെ പരാതിയിൽ മിഥുൻ ഷെയ്ഖിനും മറ്റ് നാല് പേർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ശനിയാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. പക്കിഞ്ഞ മോറിലെ ഒരു കടയിൽ പോകുന്നതിനിടെയാണ് ചന്ദനെ യുവാക്കൾ മർദ്ദിച്ചത്.

അഞ്ച് പേർ ചേർന്ന് പശുവിന്റെ മാസം കഴിക്കുന്നതും മദ്യം കുടിക്കുന്നും ചന്ദൻ കണ്ടു. ഇതിനിടെ ഉണ്ടായ വാക്കു തർക്കത്തിൽ ബീഫ് നിർബന്ധിച്ച് കഴിപ്പിക്കാൻ ശ്രമിച്ചു. 

പ്രതികൾ രവിദാസിന്റെ മൊബൈൽ കൈവശപ്പെടുത്തിയതായും വിവരമുണ്ട്.  8,000 രൂപ തട്ടിയെടുത്തതായും പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് രാധാനഗർ പൊലീസ് സ്റ്റേഷൻ എസ്‌ഐ രാകേഷ് കുമാർ പറഞ്ഞു.

Related posts

Leave a Comment