സ്വന്തം ലേഖകന്‍
കോഴിക്കോട്: നിപ്പാ ഭീതിക്കിടയിലും കോഴിയിറച്ചിയുടെയും ബീഫിന്റെയും വില മുകളിലോട്ടുതന്നെ. കിലോ കോഴിയിറച്ചിക്ക് 200-മുതല്‍ 210 രൂപവരെയാണ് .പോത്തിറച്ചിക്ക് ഇത് 280-മുതല്‍ 300 വരെയും.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കഴിഞ്ഞരണ്ടുദിവസമായി വലിയേബാട്ടുകളൊന്നും കടലില്‍ പേകാനായതോടെ മത്സ്യലഭ്യതയും കുറഞ്ഞു.
റംസാന് കാലത്ത് മലബാറില്‍ മാംസാഹാരം കീശകാലിയാക്കുന്ന അവസ്ഥയാണുള്ളത്. മറുഭാഗത്ത് ലഭ്യതകുറവുമാണ്. തമിഴ്നാട്ടിലെ ഫാമുകള്‍ വില കൂട്ടിയെന്നാണ് വ്യാപാരികള്‍ പറയുന്ന ന്യായം. എന്നാല്‍ ഏറ്റവും ഡിമാന്‍ഡുള്ള കാലത്ത് കുത്തനെ വിലവര്ധിപ്പിക്കുകയെന്ന തന്ത്രമാണ് ചിക്കന്‍ വ്യാപാരികള്‍ പയറ്റുന്നത്.
മാര്‍ച്ച് മാസത്തില്‍ 120, എപ്രില്‍ മാസത്തില്‍ 140-150 വരെയുണ്ടായിരുന്ന കോഴിയിറച്ചിവിലയാണ് ഇപ്പോള്‍ പൊടുന്നനെ 170-ലും പിന്നീട് 200-ലും എത്തിയത്. റംസാന് വിപണി മുന്‍കൂട്ടികണ്ട് കിലോയ്ക്ക് 500 രൂപയുണ്ടായിരുന്ന മാട്ടിറച്ചി ഇപ്പോള്‍ 550-580 രൂപയ്ക്കാണ് വില്‍ക്കുന്നത്.
നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചിക്കന്‍ കഴിക്കരുതെന്ന വ്യാജ സന്ദേശം വന്നതോടെ ചിക്കന്‍ വ്യാപാരികള്‍ ഒന്നടങ്കം രംഗത്തുവന്നിരുന്നു.ഒരിടത്തും ചിക്കന്‍ വിലകുറഞ്ഞിട്ടില്ല. മാത്രമല്ല മത്സ്യ ലഭ്യതകുറഞ്ഞതോടെ അടുത്തൊന്നും ഇനി വിലകുറയ്ക്കുകയുമില്ല.
ബീഫിനും കോഴിയ്ക്കും ഏറെ ഡിമാന്‍ഡുള്ള മലബാറില്‍ വിലക്കയറ്റം റംസാന് കാലത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നോമ്പുതുറകളെയും ഇത് പ്രതികൂലമായി ബാധിക്കും. പച്ചക്കറിവിലമാത്രമാണ് ഇപ്പോള്‍ വലിയ തോതില്‍ വര്‍ധിക്കാത്തത്. കിലോ തക്കാളിക്ക് 20 രൂപമാത്രമാണ്. പയര്‍വര്‍ഗങ്ങള്‍ക്കും വിലകുറഞ്ഞിട്ടുണ്ട്. കാരറ്റിനും ഇരുപത് രൂപയാണ്.