കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധന ഉത്തരവില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ബീഫ് ഫെസ്റ്റ് നടത്തുന്നു. ശനിയാഴ്ച എല്ലാ ഏരിയാ കേന്ദ്രങ്ങളിലും ബീഫ് ഫെസ്റ്റ് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ജെയ്ക്ക് ഇക്കാര്യം അറിയിച്ചത്.
ഫാസിസത്തിന് മുന്നില്‍ തല കുനിക്കുന്നതല്ല ജനാധിപത്യം. ഫാസിസ്റ്റ് നരിയെ അതിന്റെ മടയില്‍ ചെന്ന് പോരിന് വിളിക്കലാണ്. ഭക്ഷണ സ്വാതന്ത്രത്തില്‍ പ്രതിഷേധിച്ച് എല്ലാ കേന്ദ്രങ്ങളിലും ബീഫ് ഫെസ്റ്റ് നടത്തുമെന്നും ജെയ്ക്ക് അറിയിച്ചു.