ബീഫ് ഫ്രൈയിൽ നിന്നും ലഭിച്ച എല്ലുമായി ബന്ധപ്പെട്ടുള്ള അഭിഭാഷകന്റെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചാ വിഷയമാകുന്നു. മാനന്തവാടി, കാട്ടിക്കുളം പ്രദേശത്തെ ഹോട്ടലിൽ നിന്നും ലഭിച്ച അസ്വാഭാവികമായ രൂപത്തിലും വലിപ്പത്തിലും രണ്ട് mmൽ താഴെ വലിപ്പത്തിലുള്ള എല്ലാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമനയ്ക്ക് ലഭിച്ചത്.
ഇത് പോത്തിന്റെ എല്ല് അല്ല എന്ന നിഗമനത്തെ തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്കൊന്നും ഉത്തരം ലഭിച്ചിട്ടില്ലെന്ന് ശ്രീജിത്ത് പറയുന്നു. ഇത്തരമുള്ള കണ്ടെത്തലുകൾ നടത്തുവാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പക്കൽ യാതൊരു മാർഗവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയാണ്.
ശൂന്യാകാശത്ത് മനുഷ്യൻ സ്ഥിരതാമസമാക്കിയ ഈ കാലത്തും പൊതുജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സംവിധാനങ്ങളിലൊന്നായ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലുകളിൽ പാകം ചെയ്യുന്ന ഇറച്ചി ഏത് മൃഗത്തിന്റേതാണെന്ന് പോലും പരിശോധിക്കാൻ യാതൊരു മാർഗവുമില്ലാതെ ഇരുട്ടിൽ തപ്പുകയാണ് എന്ന യാഥാർഥ്യം ഇനിയെങ്കിലും പൊതുജനം മനസിലാക്കണം എന്ന് പറഞ്ഞാണ് ശ്രീജിത്ത് പെരുമന തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്