കോട്ടയം: പോത്തിറച്ചിയുടെ വില ജില്ലയിൽ 320 രൂപയായി ഏകീകരിക്കണമെന്ന പ്രമേയം ജില്ലയിലെ എല്ലാ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും നൽകി ജില്ലാ പഞ്ചായത്ത്.
ഇതിൻ പ്രകാരമുള്ള ചർച്ചകളും തീരുമാനങ്ങളും ഉടൻ ഉണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ആവശ്യപ്പെട്ടു.
ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ പലയിടത്തും പോത്തിറച്ചിക്ക് കിലോയ്ക്ക് 300 രൂപ മുതൽ 320 രൂപ വരെ യുള്ളു. ജില്ലയിൽ 380 രൂപയ്ക്കു വരെ പോത്തിറച്ചി വിൽക്കുന്നുണ്ട്. ഇതു കൊള്ളയാണ്.
380 രൂപയ്ക്ക് വിറ്റിട്ടും നഷ്ടമാണെന്നുള്ള പോത്തിറച്ചി വിൽപനക്കാരുടെ ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും നിർമല ജിമ്മി പറഞ്ഞു.