പയ്യന്നൂർ: കേരളത്തിൽ മുസ്ലിംകളോട് സിപിഎം കാണിക്കുന്ന സ്നേഹം തട്ടിപ്പാണെന്നും രണ്ട് കഷ്ണം ബീഫ് നൽകി മുസ്ലീം യുവാക്കള പാട്ടിലാക്കാമെന്ന സിപിഎം മോഹം നടക്കില്ലന്നും ജില്ലാ മുസ്ലിം ലീഗ് ട്രഷറർ വി.പി. വമ്പൻ. രാമന്തളി ശാഖ മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച സംഘടിപ്പിച സ്മൃ തിമധുരം “തലമുറ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസ്റ്റ് ശക്തികൾ അഴിഞ്ഞാട്ടന്ന ഇന്ത്യയിലെ വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യയിലെ മുസ്ലിംകളും ദളിതുകളുമടക്കുള്ള പിന്നോക്ക വിഭാഗങ്ങക്ക് ആശ്രയമായി ഇന്ത്യൻ യുനിയൻ മുസ്ലിം ലീഗ് മാത്രമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.കെ.അഹമ്മദ് ഹാജി.അധ്യക്ഷത വഹിച്ചു. സി.കെ മുസഹാജി, ചിറയിൽ അഷറഫ്,ഒ.എം.അബദുസലാം എന്നിവര്‍ പ്രസംഗിച്ചു.
പി.കെ.അബദുല്ലത്തിഫ് പതാക ഉയർത്തി. വിദ്യാർഥി യുവജനസംഗമം പി.വി.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന ബാല സംഗമം അഫ്സൽ രാമന്തളി യുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സി.ജയരാജ് ഉദ്ഘാടനം ചെയ്യുo.
പി.വി.അബദുള്ള മൗലവി നഗറിൽ നടക്കുന്ന മാനവമൈത്രി സംഗമം പി.എം.ലത്തീഫിന്റെ അധ്യക്ഷതയിൽ ഉസ്മാൻ കരപ്പാത്ത് ഉദ്ഘാടനം ചെയ്യൂ.കെ.ടി സഹദുള്ള,ജാബിർ ഹുദവി, വടക്കേ മുത്തേടത്ത് നാരായണൻ നമ്പൂതിരി ,ഡോ :ജോർജ്ജ് സാമുവൽ പ്രസംഗിക്കും. സമ്മേളനം 10ന് വൈകുന്നേരം സമാപിക്കും