ഇന്ന് ഒരുപാട് യുവാക്കള്‍ ടിവി സീരിയലിന്റെ ഭാഗമാവാന്‍ വരുന്നുന്നുണ്ട്. അവരൊക്കെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. പക്ഷേ പഴയ രീതിയിലുള്ള ആവേശമൊന്നും ഇവരില്‍ പ്രകടമല്ല.
എല്ലാവരും പെട്ടെന്നുള്ള പ്രശസ്തിക്ക് പിറകേയുള്ള ഓട്ടത്തിലാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഞാന്‍ സീരിയല്‍ മേഖലയില്‍ നിന്ന് ഒരിക്കല്‍ മാത്രമാണ് ഇടവേള എടുത്തിട്ടുള്ളത്.
അത് എന്റെ പ്രസവത്തിന്റെ സമയത്ത് മാത്രമാണ്. അതും പരമാവധി മൂന്ന് മാസം മാത്രമാണ് അവധിയെടുത്തത്. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കൊന്നും സ്ഥിരതയില്ല എന്ന് പറയേണ്ടി വരും.
15 വര്‍ഷത്തോളം ഞാന്‍ നായികാ കഥാപാത്രങ്ങളാണ് ചെയ്തത്. പിന്നീട് അത് മാറി സപ്പോര്‍ട്ടിംഗ് റോളായി. മാറ്റം ഒഴിവാക്കാനാവാത്തതാണ്. ഇപ്പോള്‍ നിരവധി കഥാപാത്രം എനിക്ക് ചെയ്യാനായി ലഭിക്കുന്നുണ്ട്.
അതെല്ലാം അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടും പണം ആവശ്യമുള്ളത് കൊണ്ടും ചെയ്യുന്നതാണ്. -ബീന ആന്റണി