സീരിയലുകളിലൂടെയും സിനിമകളിലും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ബീന ആന്റണി.
ഒരു കാലത്ത് സിനിമകളില്‍ സജീവമായിരുന്ന ബീന ആന്റണി പിന്നീട്ടെലിവിഷന് പരമ്പരകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
ഇപ്പോളിതാ തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവം പറയുകയാണ് നടി. തന്റെയും അമ്മയുടേയും മുന്നില്‍ വച്ച് തന്നെ കുറിച്ച് അസഭ്യം എഴുതിയ അശ്ലീല മാസിക വിറ്റതിനെക്കുറിച്ചാണ് താരം പറഞ്ഞത്.
ഫ്ളവേഴ്സില്‍ ടിവിയില്‍ സംപ്രേഷണം യ്യുന്ന ഒരു കോടി എന്ന പരിപാടിയില്‍ എത്തിയപ്പോള്‍ ആയിരുന്നു ബീനാ ആന്റണിയുടെ തുറന്നു പറച്ചില്.
ബീനാ ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെ…
എന്നെ കുറിച്ചുള്ള അശ്ലീല മാസിക എന്റെ മുന്നില്‍ വച്ച് തന്നെ വിറ്റഴിച്ചിട്ടുണ്ട്. ഒരു കവര്‍ സ്റ്റോറിയായാണ് എന്നെ കുറിച്ച് അശ്ലീല മാസികയില്‍ വന്നത്.
ഒരിക്കല്‍ ട്രെയിനിലെ എസി കമ്പാര്‍ട്ട്മെന്റില്‍ അമ്മയ്ക്കൊപ്പം യാത്ര ചെയ്യുമ്പോളായിരുന്നു സംഭവം.
ആ സമയത്ത് എന്റെ കുടുംബത്തിനും മാനസിക സംഘര്‍ഷങ്ങളുണ്ടായി. എന്റെ സഹോദരിയെ കോളേജില്‍ ഒരുപാട് പേര് പരിഹസിച്ചു.
ഈ സംഭവത്തില്‍ മാനസികമായി ഞാന്‍ തളര്‍ന്ന് പോയെങ്കിലും ദൈവം എന്നെ തളര്‍ത്തിയില്ല. അതിന് ശേഷവും ഒരുപാട് അവസരങ്ങള്‍ എന്നെ തേടി വന്നു.
ബീനാ ആന്റണി എന്ന പേരില്‍ മറ്റൊരു നടി ഉണ്ടായിരുന്നു. അവര്‍ ഒരിക്കല്‍ ഒരു ലുങ്കിയുടെ പരസ്യ ചിത്ര ത്തില്‍ അഭിനയിച്ചു.
ആ സമയത്ത് തന്നെ ലുങ്കിയും ബ്ലൗസും തോര്‍ത്തും ധരിച്ച് അന്നാ അലൂമിനിയത്തിന്റെ പരസ്യത്തില്‍ ഞാനും വേഷമിട്ടിരുന്നു. ഇത് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനിടയായി.
ലുങ്കിയുടെ പരസ്യത്തില്‍ അഭിനയിച്ചത് ഞാനാണെന്നും, ഞാന്‍ തന്നെയാണ് മറ്റെന്തോ കേസില്‍ പെട്ടത് എന്നുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചു.
അശ്ലീല മാസികയിലെല്ലാം ഇത്തരം ഇല്ലാ കഥകള്‍ വന്നു. എന്റെയത്ര അപവാദങ്ങള്‍ കേട്ട ഒരു ആര്‍ട്ടിസ്റ്റ് വേറെ ഉണ്ടാകില്ല.
ബീനയെ കല്യാണം കഴിക്കേണ്ടെന്ന തരത്തില്‍ ഭര്‍ത്താവ് മനോജിനും കത്തുകള്‍ ലഭിച്ചു. എന്നാല്‍, വിവാഹം കഴിഞ്ഞതോടെ അത്തരം വിവാദങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് താരം പറയുന്നു.