എനിക്കൊരു മോന് ഉണ്ടെന്നാണ് എല്ലാവര്ക്കും അറിയാവുന്നത്. അതല്ലാതെ എനിക്കൊരു മകള്‍ കൂടിയുണ്ട്.
എന്റെ ചക്കരമോളാണ്. അവളെ വര്‍ഷങ്ങള്‍ക്ക് ശേഷം കാണാന്‍ പോവുകയാണ്. കൊവിഡ് കാരണം ഫോണിലൂടെയാണ് ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നത്.
ഇപ്പോള്‍ വീണ്ടും കാണാന്‍ പോവുന്നതിന്റെ സന്തോഷത്തിലാണ്. അവന്തിക എന്നെ അമ്മ എന്നാണ് വിളിക്കുന്നത്.
ആത്മസഖി സീരിയല്‍ മുതല്‍ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. അമ്മ മകള്‍ ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍.
തുടക്കത്തില്‍ അവള് എന്നെ ചേച്ചിയെന്നായിരുന്നു വിളിച്ചത്. പിന്നീടത് മാഡമാക്കി.
എനന്റെ പൊന്ന് മോളെ എന്നെ അങ്ങനെയൊന്നും വിളിക്കല്ലേയെന്ന് പറഞ്ഞതിന് ശേഷമായാണ് അമ്മ എന്ന് വിളിച്ച് തുടങ്ങിയത്.
മനുവിനെ അച്ഛായെന്ന് വിളിക്കുമ്പോള്‍ മേലാല്‍ എന്നെ അച്ഛാ എന്ന് വിളിക്കരുതെന്ന് പറയും.
-ബീന ആൻണി