മലയാൡകളുടെ ഇഷ്ട താരദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമാണ് ഇരുവരും.
ഇപ്പോള്‍ ബീന ആന്റണിക്ക് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നു എന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് മനോജ് കുമാര്‍.
ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് ബീനയ്ക്ക് കോവിഡ് ബാധിച്ചതെന്ന് മകനോടൊപ്പമുള്ള യൂട്യൂബ് വീഡിയോയില്‍ മനോജ് കണ്ണീരോടെ പറയുന്നു.
പലപ്പോഴും സംസാരത്തിനിടെ നിയന്ത്രണം വിട്ടു പൊട്ടിക്കരയുന്ന മനോജിനെയാണ് വീഡിയോയില്‍ കാണുക. മകനും ഒപ്പം കരയുന്നുണ്ട്.
മനോജിന്റെ വാക്കുകള്‍ ഇങ്ങനെ…”ലൊക്കേഷനില്‍ നിന്നു വന്ന് ക്വാറന്റീനില്‍ കഴിയുകയായിരുന്നു ബീന. എന്നാല്‍ ശാരീരിക വിഷമതകള്‍ കൂടിയപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പോഴേക്കും ന്യുമോണിയ ബാധിച്ചിരുന്നു. ചെസ്റ്റില്‍ അണുബാധയുണ്ടായി. പിറ്റേദിവസം അതു കൂടി. ശരീരം മരുന്നുകളോട് പ്രതികരിച്ചില്ല. ആദ്യം ബീനയോട് ഒന്നും പറഞ്ഞില്ല.
പിന്നീട് കാര്യങ്ങള്‍ പറഞ്ഞു. അഞ്ച് ദിവസം കടന്നു പോയതെങ്ങനെയെന്നറിയില്ല. ഈശ്വരന്റെ മുന്നിലാണ് എല്ലാം കരഞ്ഞു പറഞ്ഞത്. മറ്റാരോടും ഒന്നും പറഞ്ഞില്ല. ഐ.സി.യു നോക്കണമെന്ന് ഒരു ദിവസം ഡോക്ടര്‍ പറഞ്ഞു.
ആവശ്യം വേണ്ടി വന്നാലോ. രോഗം കൂടിയാല്‍ അവിടെ വെന്റിലേറ്ററും മറ്റും ഒഴിവില്ല. പിറ്റേ ദിവസം ചെറിയ മാറ്റം കണ്ടു. ഇന്നലെ ആശുപത്രിയില്‍ നിന്നു വിളിച്ചു. കുഴപ്പമില്ല. നല്ല മാറ്റം കാണുന്നു.
നാളത്തെ എക്സ് റേയാണ് പ്രധാനം. ഭയക്കാനില്ലെന്നാണ് പ്രതീക്ഷയെന്നു പറഞ്ഞു. ഇന്നു രാവിലെ എക്സ് റേ എടുത്തു. ദൈവം കാത്തു നല്ല പുരോഗതിയുണ്ട്. പേടിക്കാനില്ലെന്ന് ഡോക്ടര്‍ പറഞ്ഞു”. മനോജ് പറയുന്നു.