കഴിഞ്ഞ ദിവസം തെലുങ്കാനയിലെ നൽഗോണ്ടാ ജില്ലയിലുള്ള വെമുലപ്പള്ളി ഗ്രാമത്തിലെ ഷെട്ടിപാളയം നഗരത്തിലുണ്ടായ വാഹനാപകടം കണ്ട് അന്പരന്നിരിക്കുകയാണ് പ്രദേശവാസികളെല്ലാവരും. റോഡിലൂടെ പോകവെ വാഹനത്തിനു കുറുകെ ഒരു മൃഗം ചാടിയതായിരുന്നു അപകട കാരണം. സംഭവം കണ്ട് വാഹനത്തിലുണ്ടായിരുന്നവരെ രക്ഷിക്കാൻ ആളുകൾ ഓടിക്കൂടിയപ്പോൾ കണ്ടത് വാഹനത്തിനു ചുറ്റും നിരന്നു കിടക്കുന്ന നൂറുകണക്കിന് ബീയർ കുപ്പികളാണ്. ഇതോടെ, രക്ഷിക്കാനെത്തിയവർ കൈയിൽകിട്ടിയ ബീയർ കുപ്പികളും എടുത്ത് ഓടുകയായിരുന്നു.
നൽഗോണ്ടയിൽ നിന്നും ഹുസൂർ നഗറിലെ സൂര്യപേട്ടിൽ പ്രവർത്തിക്കുന്ന ബിവറേജസിലേക്ക് കൊണ്ടു വന്ന ബീയർ കുപ്പികളായിരുന്നു ഇത്. പിന്നീട് പോലീസ് കാവലിൽ മറ്റൊരു വാഹനത്തിൽ ബീയർ കയറ്റി അയക്കുകയായിരുന്നു.