ചേർത്തല: ക്ലാസ് മുറിയിൽ ഒന്പതാം ക്ലാസ് വിദ്യാർഥിയെ സഹപാഠി ബിയർ കുപ്പിക്ക് തലയ്ക്കടിച്ചതായി പരാതി. അടിയേറ്റ വിദ്യാർഥിയെ സ്കൂൾ അധികൃതർ ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ നിന്നുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയാണെന്ന് ചേർത്തല എസ്ഐ എം. അജിത്കുമാർ പറഞ്ഞു. വിദ്യാർഥികൾ തമ്മിലുള്ള ചെറിയ സംഘർഷമാണെന്നും ബീയർ കുപ്പി പുറത്തു നിന്നാരെങ്കിലും സ്കൂൾ പരിസരത്ത് വലിച്ചെറിഞ്ഞതാകുമെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു.
എന്നാൽ ഇതുസംബന്ധിച്ച് കേസ് റജിസ്റ്റർ ചെയ്യാൻ പോലീസ് തയാറാവുന്നില്ലെന്നും ഇതേ സ്കൂളിലെ പിടിഎ ഭാരവാഹിയായ പോലീസ് ഉദ്യോഗസ്ഥൻ അടിയേറ്റ വിദ്യാർഥിയുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയുണ്ട്.