ബീയറിൽനിന്നു വാഹനങ്ങളിൽ ഉപയോഗിക്കാവുന്ന ഇന്ധനം നിർമിച്ചു ശാസ്ത്രജ്ഞർ. ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണു കണ്ടെത്തലിനു പിന്നിൽ. പെട്രോളിനു പകരമായി ഉപയോഗിക്കാവുന്ന ബട്ടനോൾ മിശ്രിതമാണ് ശാസ്ത്രജ്ഞർ ബീയറിലെ എഥനോൾ ഉപയോഗിച്ചു നിർമിച്ചെടുത്തത്.
പെട്രോളിനു പകരമായി ലോകവ്യാപകമായി ഉപയോഗിക്കുന്ന ബയോ എഥനോളിനേക്കാൾ മെച്ചമാണ് ബീയറിൽനിന്നു നിർമിക്കുന്ന ബട്ടനോൾ എന്നു ശാസ്ത്രജ്ഞർ പറയുന്നു.