കാറ് ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞ ട്രക്കിൽ നിന്നും റോഡിൽ നിരന്നത് 30,000 കുപ്പി ബീയർ. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലാണ് ഏവരെയും ഞെട്ടിച്ച അപകടം നടന്നത്.
1,500 പെട്ടികളിലായാണ് ബീയർ കുപ്പികൾ നിറച്ചിരുന്നത്. റോഡിൽ മുഴുവൻ ബിയർ കുപ്പികൾ നിറഞ്ഞതിനാൽ ഇവിടം വഴിയുള്ള ഗതാഗതം ഭാഗികമായി നിർത്തിവെച്ചിരിക്കുകയാണ്. കുപ്പികൾ നീക്കം ചെയ്യാൻ ആരംഭിച്ചിട്ടുമുണ്ട്. മണിക്കൂറുകൾക്കു ശേഷം മാത്രമേ ഇവിടം വഴിയുള്ള ഗതാഗതം പൂർണമായും പുനരാരംഭിക്കുകയുള്ളു. ഇരു വാഹനത്തിന്റെയും ഡ്രൈവർമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.