സോഷ്യൽ മീഡിയ സജീവമായതോടെ ഞെട്ടിപ്പിക്കുന്ന പല വീഡിയോകളും നമ്മൾ കാണാറുണ്ട്. ഇതുപോലെ ചൈനയിലെ ഒരു ബിയർ കമ്പനി സോഷ്യൽ മീഡിയയിൽ വന്ന ഒരു വീഡിയോയുടെ പേരിൽ വിമർശനങ്ങൾ നേരിടുകയാണ്. കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളി ബിയറുണ്ടാക്കാനുള്ള സാധനങ്ങളിൽ മൂത്രമൊഴിക്കുന്ന വീഡിയോയാണിത്.
സിങ്ടോ ബ്രൂവറി കമ്പനി വെയർഹൗസിലെ ഫാക്ടറിയിൽ നിന്നുള്ള വീഡിയോയാണിത്. വലിയ ഒരു കണ്ടെയ്നറിലേക്കാണ് തൊഴിലാളി മൂത്രമൊഴിച്ചത്. ഈ വീഡിയോ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
സംഭവം ചർച്ചയായതോടെ കമ്പനി രംഗത്തെത്തിയിട്ടുണ്ട്. പോലീസിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കമ്പനി പറഞ്ഞു. പൊതു സുരക്ഷാ സംഘടനകളും അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സംശയം തോന്നിയ മാൾട്ട് പൂർണമായും അടച്ചു വച്ചിരിക്കുകയാണ്.
എന്നാൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയർന്നുവന്നത്. ബിയർ പ്രേമികൾക്ക് ഇത് വിശ്വസിക്കാൻ സാധിച്ചില്ല. ഇതിനെതിരെ വലിയ നടപടിയെടുക്കണമെന്നാണ് അവർ പയുന്നത്. അന്വേഷണം നടക്കട്ടെ എന്നും ഇത് ചെയ്തയാളെ പിടികൂടണമെന്നും അവർ പറഞ്ഞു.