ഹൈദരാബാദ്: ബിയർ ആരോഗ്യത്തിന് ഗുണകരമായ പാനീയമാണെന്ന് അഭിപ്രായപ്പെട്ട ആന്ധ്രാപ്രദേശ് എക്സൈസ് മന്ത്രി കെ.എസ്. ജവഹര്‍ വിവാദ കുരുക്കിൽ. സംസ്ഥാനത്തിന്റെ മദ്യ നയത്തെ പറ്റിയുള്ള ചര്‍ച്ച നടത്തുന്നതിനിടെ മന്ത്രി നടത്തിയ പ്രസ്താവന വിവാദമായതോടെ പ്രതിപക്ഷകക്ഷികൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി.
ബിയർ ആരോഗ്യത്തിന് ഉത്തമമായ പാനീയമാണ്. ബിയറിന്റെ പ്രചാരണത്തിന് വേണ്ടി സംസ്ഥാന സർക്കാർ പദ്ധതികൾ കൊണ്ടുവരുമെന്നും കഴിഞ്ഞദിവസമാണ് മന്ത്രി പറഞ്ഞത്. എന്നാൽ ഉയർന്ന തോതിൽ ആൽക്കഹോളുള്ള മദ്യത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് അഭിപ്രായമെന്നും ജവഹര്‍ കൂട്ടിച്ചേർത്തിരുന്നു.
മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് വനിതാ നേതാവും എം.എല്‍എയുമായ ആര്.കെ റോജ രംഗത്തെത്തി. എങ്കിൽ ബിയര്‍ മെഡിക്കല്‍ ഷോപ്പില്‍ വിൽക്കാൻ സര്‍ക്കാര്‍ ഒരുങ്ങുമോയെന്ന് റോജ പരിഹസിച്ചു.