നന്മയിലൂടെ ഉപജീവനം; ഒരു ബൂരാന്‍ മാതൃക! 35 വര്‍ഷം മുമ്പ് പയ്യന്നൂരില്‍ എത്തിയതുമുതല്‍ തുടങ്ങിയതാണ് ഈ പരിപാടി

പീ​റ്റ​ർ പ​യ്യ​ന്നൂ​ർ

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ലെ പ്ലാ​സ്റ്റി​ക് പെ​റു​ക്കി​യാ​ണ് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ബൂ​രാ​ന്‍റെ ഉ​പ​ജീവ​നം. ഇ​തു​വ​ഴി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്ന് പ​യ്യ​ന്നൂ​രി​നെ മോ​ചി​പ്പി​ക്കു​ക എ​ന്ന വ​ലി​യ ക​ട​മ​കൂ​ടി നി​റ​വേ​റ്റു​ക​യാ​ണ് ഈ ​അ​യ​ൽ​സം​സ്ഥാ​ന​ക്കാ​ര​ൻ. കും​ഭ​കോ​ണ​ത്തി​ന​ടു​ത്ത ക​ട​ലൂ​ര്‍ സ്വ​ദേ​ശി​യാ​ണ് ഈ 52 ​കാ​ര​ൻ.

35 വ​ര്‍​ഷം മു​മ്പ് പ​യ്യ​ന്നൂ​രി​ലെ​ത്തി​യ​തു​മു​ത​ൽ തു​ട​ങ്ങി​യ​താ​ണ് ബൂ​രാ​ന്‍റെ ഈ ​മാ​ലി​ന്യ​ശേ​ഖ​ര​ണം. പു​ല​ര്‍​ച്ചെ മൂ​ന്നി​ന് തു​ട​ങ്ങും ബൂ​രാ​ന്‍റെ ദി​വ​സം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ രാ​ത്രി​യി​ൽ അ​ട​യ്ക്കു​മ്പോ​ള്‍ വ്യാ​പാ​രി​ക​ള്‍ സ്ഥാ​പ​ന​ത്തി​ന്‍റെ പു​റ​ത്ത് വ​ച്ചു പോ​കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളു​ടെ ശേ​ഖ​ര​ണ​മാ​ണ് ആ​ദ്യ​ത്തെ ജോ​ലി. എ​ല്ലാ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നും എ​ടു​ത്തു​കൊ​ണ്ടു​വ​ന്ന് ഇ​വ ത​രം​തി​രി​ച്ച് ചാ​ക്കു​ക​ളി​ലാ​ക്കി കെ​ട്ടി​വ​യ്ക്കും.

കാ​ര്‍​ഡ് ബോ​ര്‍​ഡ്, ക​ട​ലാ​സ്, തു​ണി​ക്ക​ഷ​ണ​ങ്ങ​ള്‍, കു​പ്പി​ക​ള്‍ എ​ന്നി​വ​യും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​കും. രാ​ത്രി 10 വ​രെ നീ​ളു​ന്ന​താ​ണ് ബൂ​രാ​ന്‍റെ ജോ​ലി​സ​മ​യം. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ല്‍ ബൂ​രാ​ന്‍ ചെ​യ്യു​ന്ന സേ​വ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ ഇ​ദ്ദേ​ഹ​ത്തെ ക​ഴി​ഞ്ഞ വ​ര്‍​ഷം ആ​ദ​രി​ച്ചി​രു​ന്നു.

പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ പ്ലാ​സ്റ്റി​ക് നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന് മു​ന്‍​തൂ​ക്കം ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ക​ര്‍​മ​പ​രി​പാ​ടി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ത്ര​യൊ​ക്കെ നി​യ​ന്ത്ര​ണം വ​രു​ത്തി​യാ​ലും പ്ലാ​സ്റ്റി​ക്കി​നെ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത അ​വ​സ്ഥയു​മു​ണ്ട്.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ള്‍​പ്പെ​ടെ​യു​ള്ള ഒ​ട്ടു​മി​ക്ക സാ​ധ​ന​ങ്ങ​ളും പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളി​ലാ​ണ് മാ​ര്‍​ക്ക​റ്റി​ല്‍ എ​ത്തു​ന്ന​ത്. കാ​രി​ബാ​ഗു​ക​ള്‍ നി​രോ​ധി​ച്ചി​ട്ടും ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കൊ​പ്പ​മെ​ത്തു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ന​ഗ​ര​ത്തി​ന് വെ​ല്ലു​വി​ളി​യാ​യി മാ​റാ​തി​രി​ക്കാ​ന്‍ ഇ​ട​വ​രു​ത്തു​ന്ന​ത് ബൂ​രാ​ന്‍റെ സേ​വ​ന​മാ​ണ്.

ഏ​വ​രും നി​സാ​ര​മാ​യി കാ​ണു​ന്ന ജോ​ലി​യി​ലൂ​ടെ​യാ​ണ് ബൂ​രാ​നും ഭാ​ര്യ മ​ണി​മേ​ഖ​ല​യും നാ​ല് പെ​ണ്‍​മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം ക​ഴി​യു​ന്ന​ത്. ഇ​തി​ന​കം ര​ണ്ടു​പേ​രെ വി​വാ​ഹം ചെ​യ്ത​യ​ച്ചു. ഒ​രു മ​ക​ള്‍ ര​ണ്ടു​വ​ര്‍​ഷം മു​മ്പ് മ​രി​ച്ചു. ഇ​ള​യ മ​ക​ള്‍ ന​ഴ്‌​സിം​ഗി​ന് പ​ഠി​ക്കു​ന്നു.

സ്വ​ന്ത​മാ​യി ഒ​രു വീ​ടു​പോ​ലും നി​ര്‍​മി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും മ​ക്ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സം ന​ല്‍​കാ​നും അ​വ​രു​ടെ ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കാ​നും ക​ഴി​ഞ്ഞ​ത് പ​യ്യ​ന്നൂ​രി​ലെ ഈ ​തൊ​ഴി​ല്‍ കൊ​ണ്ടാ​ണെ​ന്ന് ബൂ​രാ​ന്‍ അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്നു.

Related posts