സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള ചലഞ്ചുകൾ വരാറുണ്ട്. ഇവയൊക്കെ തന്നെ ആളുകൾ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്യുന്നു. എന്നാൽ വ്യത്യസ്തമായൊരു പുതിയ ചലഞ്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുവാക്കൾക്ക് പ്രിയപ്പെട്ട ബിയറുമായ് ബന്ധപ്പെട്ട ചലഞ്ചാണിത്.
ചലഞ്ച് എന്താണന്നല്ലേ. 2000 പിന്റ് ബിയർ 200 ദിവസത്തിനുള്ളിൽ കഴിക്കുക എന്നതാണ് ചലഞ്ച്. ഷെഫീൽഡിൽ നിന്നുള്ള ജോൺ മേയാണ് ഈ ചലഞ്ചുമായ് എത്തിയിരിക്കുന്നത്. ചലഞ്ചിനെ കുറിച്ച് വെളിപ്പെടുത്തിയതോടെ ജോണിന്റെ ഫോളോവേഴ്സിന്റെ എണ്ണവും കൂടി. ചലഞ്ച് കഴിയുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള ആകാംഷയാണവർക്ക്.
1000 പിന്റ് ബിയർ ഒരു വർഷംകൊണ്ട് കഴിച്ച ഒരാളുടെ ചലഞ്ചിൽ നിന്നാണ് ഇങ്ങനൊരു ഐഡിയ ജോണിന് ലഭിക്കുന്നത്. ചലഞ്ച് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും ജോൺ ബോധവാനാണ്.
ചലഞ്ച് ഈ മാസം അവസാനത്തോടെ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ജോൺ. ചലഞ്ചിന് ശേഷം ജോണിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ ഡോക്ടറെ കാണാനും തീരുമാനിച്ചിട്ടുണ്ട്.