തിരുവനന്തപുരം: എട്ട് വയസുകാരനെ ഭീഷണിപ്പെടുത്തി ബിയർ കുടിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
നെയ്യാറ്റിൻകര തൊഴുക്കല്ലിലാണ് സംഭവം. കുട്ടിയുടെ ഇളയച്ഛനാണ് ഇത്തരത്തിൽ ഭീഷണിപ്പെടുത്തി മദ്യം കുടുപ്പിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ നവമാധ്യങ്ങളിൽ പ്രചരിച്ചതോടെയാണ് മാതാപിതാക്കൾ വിവരം അറിഞ്ഞത്.
പിന്നാലെ നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകുകയായിരുന്നു. മാതാപിതാക്കളുടെയും കുട്ടിയുടെയും മൊഴി പോലീസ് രേഖപ്പെടുത്തുകയാണ്.
തിരുവോണ ദിവസമാണ് സംഭവം നടന്നതെന്ന് കരുതുന്നു. ബാറിൽ കുട്ടിയെയും കൂട്ടി പോയാണ് ഇയാൾ ബിയർ വാങ്ങിയത്.
പിന്നീട് വീടിന്റെ പരിസരത്ത് എത്തി കുട്ടിയെ നിർബന്ധപൂർവം മദ്യം കഴിപ്പിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ദൃശ്യങ്ങളിൽ ഇയാളുടെ ശബ്ദവും കേൾക്കുന്നുണ്ട്. മദ്യലഹരിയിലാണ് ഇയാളെന്ന് വ്യക്തമാണ്. വീഡിയോ ആരാണ് ചിത്രീകരിച്ചതെന്ന് വ്യക്തമായിട്ടില്ല.