തിരുവനന്തപുരം: ഹോട്ടലുകള്‍ക്ക് ബിയര്‍ സ്വന്തമായി നിര്‍മിച്ച് വില്‍ക്കാനുള്ള പദ്ധതിയുമായി എക്സൈസ്. ഇത് സംബന്ധിച്ച് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സര്‍ക്കാരിന് ഉടന്‍ ശിപാർശ നല്‍കുമെന്നാണ് വിവരം. ബംഗളൂരുവിലേതുപോലെ ഈ സംവിധാനം നടപ്പിലാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
ബിയറുണ്ടാക്കി വില്‍ക്കാനാകുന്ന മൈക്രോ ബ്രൂവറികള്‍ അനുവദിക്കുന്നത് സംബന്ധിച്ച പഠിക്കാന്‍ സര്‍ക്കാര്‍ എക്സൈസ് കമ്മീഷണറോട് നിര്‍ദേശിച്ചിരുന്നു. മൈക്രോ ബ്രൂവറി തുടങ്ങാന്‍ അപേക്ഷയുമായി പത്ത് ഹോട്ടലുകള്‍ എക്സൈസ് വകുപ്പിനെ ഇതിനോടകം സമീപിച്ചിട്ടുണ്ട്.
ബംഗളുരുവിലെ ഹോട്ടലുകളുടെ പ്രവർത്തനം നിരീക്ഷിച്ചാണ് ഋഷിരാജ് സിംഗ് റിപ്പോർട്ട് തയാറാക്കിയത്. കൂടുതൽ പേർക്ക് തൊഴിലവസരം ലഭ്യമാക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.