വടക്കഞ്ചേരി: ബീറ്റൽ ഇനം ആടുകളെ വളർത്തി ലാഭം കൊയ്യുകയാണ് പാലക്കുഴി പിസിടിയിലെ മാണിക്യത്തുകുന്നേൽ അൽഫോൻസയും കുടുംബവും. വീടിനോടു ചേർന്ന കൂടുകളിൽ ഇരുപതിൽപ്പരം ഇത്തരം ആടുകളാണുള്ളത്.എണ്‍പതുമുതൽ തൊണ്ണൂറുവരെ കിലോ തൂക്കംവരുന്നതാണ് ബീറ്റലിന്റെ മുട്ടനാടുകൾ.
ഇത്തരത്തിലുള്ള മൂന്നെണ്ണമുണ്ട്. ഇവയെ കൂട്ടിൽനിന്നും അഴിച്ച് പുറത്ത് കെട്ടൽ ഒരു ശ്രമകരമായ പണിതന്നെയാണ്.മകൻ തന്പിക്കാണ് ഇതിന്റെ പരിചരണചുമതല. വലിയ കൂട് വരെ ഇടിച്ച് വിറപ്പിക്കുന്നവരാണ് ഈ മുട്ടൻമാർ.സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ഇടിച്ചുതെറിപ്പിക്കും.
പക്ഷേ വീട്ടുകാർക്കു നേരെ അക്രമസ്വഭാവമൊന്നുമില്ല. മലന്പ്രദേശമായതിനാൽ നല്ല പച്ചപ്പുല്ല് തന്നെ പ്രധാന തീറ്റ.ആട്ടിൻപാൽ വില്പനയുമുണ്ട്. ലിറ്ററിന് 90 രൂപവരെ വില കിട്ടും. ആയുർവേദ മരുന്ന് കന്പനിക്കാരാണ് ജൈവഗ്രാമമായ പാലക്കുഴിയിൽ നിന്നും ആട്ടിൻപാൽ ശേഖരിക്കുന്നത്.