പക്വതയില്ലാത്ത പ്രായത്തിലുള്ള എടുത്തു ചാട്ടം പെണ്‍കുട്ടികളെ പലപ്പോഴും കുഴപ്പത്തിലാക്കാറുണ്ട്. ഒടുവില്‍ തിരിച്ചറിവു വരുമ്പോഴേക്കും എല്ലാം നഷ്ടമായിരിക്കും. മുംബൈ സ്വദേശിനിയായ പതിനാലുകാരിക്കും സംഭവിച്ചത് അതുതന്നെയാണ് പെണ്‍കുട്ടി അമ്മയോടു വഴക്കിട്ടതിനെത്തുടര്‍ന്നാണ് വീടു വിടുന്നത്. അവള്‍ എത്തിപ്പെട്ടതാവട്ടെ മുംബൈയിലെ ദാദര്‍ സ്റ്റേഷനിലും. ഭിക്ഷാടന മാഫിയ നടമാടുന്ന അവിടെവച്ച് പരിചയപ്പെട്ട ഒരു സ്ത്രീ അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഭിക്ഷാടനം ചെയ്തു ജീവിക്കുന്ന അവരുടെ അനന്തരവനെക്കൊണ്ട് കുട്ടിയെ നിര്‍ബന്ധപൂര്‍വം വിവാഹവും കഴിപ്പിച്ചു.പെണ്‍കുട്ടിയുടെ ഇരട്ടി പ്രായമുണ്ടായിരുന്നു അയാള്‍ക്ക്.
വിവാഹത്തിനു ശേഷം ഭര്‍ത്താവ് കുട്ടിയെ ഭിക്ഷാടനത്തിന് ഉപയോഗിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. ഒടുവില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് 27കാരനായ യുവാവിനെയും കുടുംബത്തെയും പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. യുവാവിന് 10 വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. വിവാഹത്തിനു കൂട്ടുനിന്ന അമ്മയെയും അമ്മായിയെയും 7 വര്‍ഷം വീതം തടവിനു വിധിക്കുകയും ചെയ്തു.