തലശേരി: നഗരമധ്യത്തിലെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഒരു വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി തലശേരി പോലീസ് കര്‍ണാടകയിലേക്ക് പോകും. കര്‍ണാടക എലഹങ്കയിലെ യാമക്കയെ(50)യാണ് ഒരു വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയില്‍, പ്രിന്‍സിപ്പല്‍ എസ്ഐ അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭിക്ഷാടന മാഫിയയിലെ കണ്ണിയാണ് അറസ്റ്റിലായ യാമക്കയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കുന്നതെന്ന് ഉന്നത പോലീസ് ഉദ്യാഗസ്ഥര്‍ പറഞ്ഞു.
സമാനമായ രീതിയില്‍ യാമക്ക് മറ്റെവിടെ നിന്നെങ്കിലും കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്. പരിഭാഷകരുടെ സഹായത്തോടെ യാമക്കയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നതോടെ നഗരവാസികള്‍ ഭീതിയിലാണ്.
നവമാധ്യമങ്ങളിൽ ഏതാനും നാള് മുമ്പ് വന്ന വാര്‍ത്തകള്‍ സ്ഥിരീക്കുന്ന തരത്തിലാണ് നഗരത്തില്‍ ഇന്നലെ തട്ടിക്കൊണ്ട് പോകല്‍ ശ്രമം നന്നത്. ഇന്നലെ വൈകുന്നേരം നാലോടെ പഴയ ബസ് സ്റ്റാൻഡിനടുത്ത് കായ്യത്ത് റോഡിലെ സീനത്ത് മന്‍സിലില്‍ ഇംതിഹാസ്-ആസിഫ ദമ്പതികളുടെ മകന് യാസിനെയാണ് യാമക്ക തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.
മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന യാസീനെ നാടോടി സ്ത്രീ കൈപിടിച്ച് കൂട്ടി കൊണ്ട് പോകുന്നത് കണ്ട ഏഴു വയസുകാരനായ സഹോദരന് യൂനുസ് ഒച്ച വച്ചതോടെയാണ് വീട്ടുകാരും നാട്ടുകാരും വിവരമറിയുന്നത്. ഓടിക്കൂടിയവര്‍ യാമക്കയുടെ കൈയിൽ നിന്നും കുട്ടിയെ മോചിപ്പിക്കുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു.തുടര്‍ന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.