നടുറോഡില്‍ പ്രസവവേദന കൊണ്ട് കുഴഞ്ഞു വീണ യുവതിയ്ക്ക് തുണയായത് ഭിക്ഷക്കാരി. ഉത്തര കര്‍ണാടകയിലെ രേയ്ച്ചൂര് ജില്ലയിലെ മനവെയില് ആണ് സംഭവം.
പൂര്‍ണ ഗര്‍ഭിണി നടു റോഡില്‍ കുഴഞ്ഞു വീഴുന്നത് കണ്ടു ഓടിയെത്തിയ യാചകിയായ 60 കാരിയാണ് പ്രസവമെടുത്തത്.
അമ്മയും കുഞ്ഞു സുഖമായിരിക്കുന്നു. ഹൃദയം കൊണ്ടുള്ള ഈ ഊഷ്മള സ്നേഹം ഈ ഊഷ്മള സ്നേഹം ദേശീയ മാധ്യമങ്ങളില്‍ പോലു വലിയ വാര്‍ത്തയായിരിക്കുന്നു. മുപ്പതു കാരിയായ എല്ലമ്മ ആണു നടുറോഡില്‍ പ്രസവിച്ചത്.
കര്‍ഷകനായ റമണ്ണയുടെ ഭാര്യയാണ് എല്ലമ്മ. മൂന്നു ആണ് കുട്ടികളുടെ അമ്മയാണ് എല്ലമ്മ. പെണ്ണ് കുട്ടി വേണമെന്ന ആഗ്രഹത്തോടെ ആണ് എല്ലമ വീണ്ടും ഗര്‍ഭം ധരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് എല്ലമ്മ ചികിത്സ തേടിയത്.
36 ആഴ്ച പൂര്‍ത്തിയായത്തോടെ റിന്‍സില്‍ പോകാന്‍ ഡോക്ടര്‍ നിര്‍ബന്ധിച്ചു. അങ്ങനെ രാമണ്ണ ഭാര്യയും കൂട്ടി അവിടേക്കു പോയി. അവിടത്തെ ഡോക്ടര്‍മാരെ കണ്ട് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
മടങ്ങുന്ന വഴി മണ്വിയില് ബസിറങ്ങുമ്പോള്‍ രക്തസമ്മര്‍ദത്തെത്തുടര്‍ന്ന് എല്ലമ റോഡിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന രാമണ്ണ പലരോടും സഹായം അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ ആരും സഹായിക്കാന്‍ മുന്നോട് വന്നില്ല. എന്നാല്‍ ഇതുകണ്ട 60കാരിയായ യാചകി ഓടിയെത്തുകയായിരുന്നു. അവര്‍ എല്ലമ്മയെ പ്രസവിക്കാന്‍ സഹായിച്ചു. ഇതു കണ്ടു സമീപത്തുണ്ടായ രണ്ടു മൂന്നു സ്ത്രീകള്‍ ഓടിയെത്തി. അമ്മയെയും കുഞ്ഞിനെയും മണ്‍വി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ പിന്നീട് ആ വൃദ്ധയെ ആരും കണ്ടിട്ടില്ല. കരുണ വറ്റിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് ആ വൃദ്ധ കാണിച്ച സ്നേഹം അനുപമമാണെന്നാണ് മണ്‍വി എംഎല്‍എ. ജി ഹമ്പയ്യാ നായക് പറയുന്നത്.
നല്ല ആളുകള്‍ എപ്പോഴും ഉണ്ടെന്ന തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ആ യാചകിയെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം.