ഫരീദാബാദ്(ഹരിയാന): റോഡരികിൽ ഭിക്ഷയെടുത്തു വരികയായിരുന്ന പതിനാറുകാരിയെ ഭക്ഷണവും ചായയും വാങ്ങി നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കുകയും ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്ത കേസിൽ ഓട്ടോ ഡ്രൈവറടക്കം മൂന്നുപേർ അറസ്റ്റിൽ.
മൂന്നു മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപാനിയായ അച്ഛനെയും സ്വന്തം അനുജനെയും സംരക്ഷിക്കാനായി റോഡരികിൽ ഭിക്ഷയെടുത്തു വരികയായിരുന്നു പെൺകുട്ടി.
പെൺകുട്ടിക്ക് പലപ്പോഴും ഭക്ഷണം വാങ്ങിക്കൊടുത്തിരുന്ന ഓട്ടോ ഡ്രൈവറാണ് കേസിലെ മുഖ്യപ്രതി. ഇയാൾ പെൺകുട്ടിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് ഇയാളും കൂട്ടാളികളും ചേർന്ന് ഇവരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്തെന്നും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി മൊഴി നൽകിയതായി പോലീസ് പറഞ്ഞു.