കൊല്ലം: അവയവ കച്ചവടക്കാർ ഭിക്ഷാടന മേഖലയിൽ പിടിമുറുക്കുന്നുവെന്ന് വനിതാ കമ്മീഷനംഗം ഷാഹിദകമാൽ അഭിപ്രായപ്പെട്ടു. ഭിക്ഷാടന മാഫിയ ഭിക്ഷാടനത്തെക്കാൾ ഉപരിയായി കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്നത് അവയവങ്ങൾ എടുക്കാനാണ്.
ബഗ്ഗർ മാഫിയ ഫ്രീ ഭാരത്തിന്റെ ആഭിമുഖ്യത്തിൽ ഭിക്ഷാടനം നിരോധിക്കുക , ബാലഭിക്ഷാടനം നടത്തുന്നവരെ ബാലവേലവിരുദ്ധ നിയമത്താൽ അറസ്റ്റ് ചെയ്യുക, അർഹതപ്പെട്ട ഭിക്ഷാടകരെ പുനരധിവസിപ്പിക്കുക , ഭിക്ഷാടന മാഫിയക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊല്ലം വൈഎംസിഎയിൽ നടന്ന സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഷാഹിദകമാൽ .
അവയവ ആവശ്യങ്ങൾക്ക് പിറകെ വളർന്നു വരുന്ന കുഞ്ഞുങ്ങളെ പിന്നീട് വേശ്യാവൃത്തിക്കും വിൽക്കും ഭിക്ഷാടനവും കൊലപാതകവും മോഷണവും സ്ത്രീപീഡനവുമായി ഇവർ നാട് നശിപ്പിക്കുകയാണ് . പല ഭിക്ഷക്കാരും കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ളവരാണ് . ഇതിനു പിറകിലുള്ള വരുമാന സ്രോതസും ഭിക്ഷാടനത്തിന്റെ പിറകിലെ മാഫിയകളെയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ അധികൃതർ തയാറാവണം .
ബഗ്ഗർ മാഫിയ ഫ്രീ ഭാരത് സംസ്ഥാന കൺവെൻഷന് എത്തിയവർ ആരും വിളിച്ചിട്ടു വന്നവരല്ല മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും അറിഞ്ഞിട്ടുവന്നതാണെന്നുള്ളത് ഇ സംഘടന ഓരോരുത്തരുടെയും ആവശ്യമാണെന്നുള്ള തിരിച്ചറിവ് നൽകുന്നുവെന്ന് ഷാഹിദകമാൽ പറഞ്ഞു .
ജോർജ് എഫ് സേവ്യർ വലിയവീട് അധ്യക്ഷത വഹിച്ച യോഗത്തിൽ വുമൺആൻഡ് ചൈൽഡ് ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥൻ ദീപക് ഇ മേഖലയിലെ പ്രവർത്തനങ്ങളെ ക്കുറിച്ചും സംഘടനകൾ ചെയ്യേണ്ടവയെക്കുറിച്ചും സർക്കാർ നൽകുന്ന സഹായങ്ങളെയുംക്കുറിച്ചും ക്ളാസ് എടുത്തു.
മുജീബ് പള്ളിമുറ്റം , അശ്വിൻ മലപ്പുറം , പ്രസാദ് ആന്റണി കായംകുളം, ജെയിൻ ആൻസിൽ ഫ്രാൻസിസ്, തോമസ് കളരിക്കൽ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ മധ്യപ്രദേശ് , കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.