കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ഇതരസംസ്ഥാന ഭിക്ഷാടന സംഘങ്ങള്‍ സജീവം; ഭിക്ഷക്കാരെ വീടുകളില്‍ കയറ്റരുതെന്നും സംശയം തോന്നിയാല്‍ അറിയിക്കണമെന്നും പോലീസ്

begears1കടുത്തുരുത്തി: കുട്ടികളെ കാണാതാവുന്നതും വീടുകള്‍ കുത്തി തുറന്ന് മോഷണങ്ങള്‍ പെരുകുന്നതുമായ സംഭവങ്ങള്‍ക്ക് പിന്നില്‍ പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഭിക്ഷാടനത്തിനും ആക്രി പെറുക്കുന്നതിനുമായി എത്തുന്നവരും, പഴയ വസ്ത്രങ്ങള്‍ ചോദിച്ചെത്തുന്നവരും, അത്തര്‍ ഉള്‍പ്പെടെയുള്ളവയുടെ വില്‍പനയ്ക്കായെത്തുന്നവരുമായി ബന്ധമുണ്ടെന്ന് പോലീസ്.  ഇത്തരക്കാരെ കണ്ടാല്‍ ഉടന്‍ മടക്കി അയക്കണമെന്നും വിവരം പോലീസില്‍ അറിയിക്കണമെന്നും കടുത്തുരുത്തി സിഐ കെ.പി. തോംസണും എസ്‌ഐ ജെ.രാജീവും പറഞ്ഞു.

ഭിക്ഷചോദിച്ചെത്തുന്നവര്‍ക്ക് ഒന്നും നല്‍കരുതെന്നും വീടിന്റെ പരിസരത്ത് നിര്‍ത്തി സംസാരിക്കാനോ, വീടുമായ, അയല്‍വീടുകളുമായോ ബന്ധപ്പെട്ട് ഇവര്‍ ചോദിക്കുമ്പോള്‍ വിവരങ്ങള്‍ പറഞ്ഞു കൊടുക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. പലപ്പോഴും പകല്‍ വീടുകളില്‍ എത്തുന്നവര്‍ നല്‍കുന്ന സൂചനകളനുസരിച്ചാണ് മോഷ്ടാക്കള്‍ രാത്രിയില്‍ വീടുകളില്‍ കവര്‍ച്ചയ്ക്കു എത്തുന്നതും .
കൂടാതെ കുട്ടികളെ തനിച്ചു വീടിന് പുറത്ത് കളിക്കാന്‍ അനുവദിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.   സംശയാസ്പദമായി ആരെ കണ്ടാലും ഉടന്‍ പോലീസില്‍ വിവരം അറിയിക്കണമെന്നും പോലീസ് പറയുന്നു.

ജനങ്ങളുടെ സഹകരണം ഉണ്ടെങ്കിലേ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാനാവുയെന്നും പോലീസ് പറഞ്ഞു.ഭിക്ഷയ്ക്കു വന്നയാള്‍ വീടു നിരീക്ഷിച്ച സംഭവം: ആന്ധ്രാസ്വദേശി പിടിയില്‍ കടുത്തുരുത്തി: ഭിക്ഷാടനത്തിനായെത്തിയ ഇതരസംസ്ഥാനക്കാരന്‍ വീടും പരിസരവും നിരീക്ഷിക്കുന്നതിനിടെ വീട്ടുകാര്‍ക്കു സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. അലരിയിലാണ് സംഭവം. ഇവിടത്തെ ഒരു വീട്ടില്‍ എത്തിയ ആന്ധ്രാ സ്വദേശിയായ മധ്യവയ്‌സ്കന്‍  വീടും പരിസരവും നിരീക്ഷിക്കുന്നത് വീടിനുള്ളിലായിരുന്ന കുടുംബാംഗങ്ങള്‍ കാണാനിടയായി.

തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തുറന്ന് പുറത്ത് വന്നപ്പോള്‍ കൈകള്‍ നിര്‍ത്താതെ വിറയ്ക്കുന്നതായി അഭിനയിച്ചുകൊണ്ട് ഇയാള്‍ ഭിക്ഷ ചോദിക്കുകയായിരുന്നു. ഇതിനിടെ വീട്ടുകാര്‍ സമീപവാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.  നാട്ടുകാരുടെ പരിശോധനയില്‍ അരോഗദൃഢഗാത്രനായ ഇയാളുടെ കൈകളില്‍ നല്ല തഴമ്പുള്ളതായും കണ്ടെത്തി. തുടര്‍ന്ന് പോലീസിനെ വിളിച്ചു ഇയാളെ കൈമാറുകയായിരുന്നു. ഇയാളുമായി പോലീസ്  സ്റ്റേഷനിലേക്കു പോകുമ്പോളാണ് നാട്ടുകാരോട് വഴിയില്‍ കണ്ട അന്യസംസ്ഥാനക്കാരിയായ സ്ത്രി തന്റെ ഭര്‍ത്താവിനെ കണ്ടോയെന്നു തിരക്കുന്നത്.

തുടര്‍ന്ന് ഇവരെയും പോലീസ് സ്റ്റേഷനിലേക്കു കൊണ്ടു പോവൂകയായിരുന്നു.  കാന്‍സര്‍ രോഗിയാ ണെന്നു പറഞ്ഞാണ് ഇവര്‍ വീടുകളിലെത്തി ഭിക്ഷ തേടിയിരുന്നത്. പോലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തപ്പോളാണ് തങ്ങള്‍ ആന്ധ്രാ സ്വദേശികളാണെന്നും തങ്ങള്‍ക്കൊപ്പം 20 പേര്‍ കടുത്തുരുത്തിയിലും പരിസരത്തുമായി ഭിക്ഷാടനത്തിനാ യെത്തിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞത്. തുടര്‍ന്ന് ഇരുവരുടെയും ഫിംഗര്‍ പ്രിന്റുകള്‍ എടുത്തശേഷം പോലീസ് വൈക്കം റോഡ് സ്റ്റേഷനിലെത്തിച്ചു. ഇവിടേക്കു മടങ്ങി  വരരുതെന്നു മുന്നറിയിപ്പ് നല്‍കിയ ശേഷം ഇരുവരെയും ട്രെയിനില്‍ കയറ്റി വിടുകയായിരുന്നു.

Related posts