തിരുവനന്തപുരം: ലിത്വാനിയൻ സ്വദേശിനി ലിഗയുടെ മരണത്തിൽ സമയം എടുത്തായാലും സത്യം കണ്ടെത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. അന്വേഷണം ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കാനാകില്ല. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണത്തിന്് വിദഗ്ധ മെഡിക്കൽ സംഘത്തിന്റെയും ഫോറൻസിക് വിദഗ്ധരുടെയും സഹായം തേടുമെന്നും ഡിജിപി പറഞ്ഞു.
ലിഗയുടെ മരണത്തിലെ അന്വേഷണം കേരള പോലീസിന്റെ അഭിമാന പ്രശ്നമാണ്. മുൻവിധിയോടെ ഒരു കാര്യവും ഇപ്പോൾ പറയാനാകില്ലെന്നും ബെഹ്റ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടുള്ള പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.