കൊച്ചി: മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത് താനാണെന്ന് മോന്സന് മാവുങ്കല്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്കി.
പ്രവാസി മലയാളി ഫെഡറേഷന് കോ-ഓര്‍ഡിനേറ്റര്‍ അനിത പുല്ലയിലാണ് ബെഹ്റയെ പരിചയപ്പെടുത്തിയതെന്നാണ് ഇയാള്‍ പറയുന്നത്.
കൊച്ചിയില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ബെഹ്റ മ്യൂസിയം സന്ദര്‍ശിച്ചതെന്നും ഇയാളുടെ മൊഴിയിലുണ്ട്.
ആരേയും വഞ്ചിക്കാന്‍ ഉദേശമില്ലായിരുന്നുവെന്നും അന്നെടുത്ത ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഡ്രൈവര്‍ അജി നെട്ടൂര്‍ ആയിരുന്നുവെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.