കോഴിക്കോട്: ബഹറിനിലെ ആലിയില്‍ ബിന്‍ സല്മാന് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ അടക്കം അഞ്ചുപേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ശുചീകരണ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.
കോഴിക്കോട് സ്വദേശി വി.പി. മഹേഷ്, പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തലശേരി സ്വദേശി അഖില്‍ രഘു എന്നിവരാണ് മരിച്ച മലയാളികള്‍.
തെലങ്കാനയിലെ സുമന് രാമണ്ണയാണ് മരിച്ച അഞ്ചാമന്. സല്മാബാദില്നിന്ന് മുഹറഖിലേക്ക് സഞ്ചരിക്കുകയായിരുന്നു ഇവര്‍. കാര്‍ ശുചീകരണ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
അഞ്ചുപേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം. മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.