ജീവിതത്തില് പലര്ക്കും സൗഭാഗ്യങ്ങള് പലവിധത്തിലാണ് വരുന്നത്. അത്തരത്തിലൊരു സൗഭാഗ്യം ജീവിതത്തില് കടന്നു വന്നതിന്റെ കഥയാണ് മുംബൈ സ്വദേശിയായ ട്രാവല് ബ്ലോഗര് മിഥിലേഷിന് പറയാനുള്ളത്.
കുറച്ചുകാലം മുമ്പാണ് മിഥിലേഷ് ബെലാറസുകാരിയായ ലിസയെ പ്രേമിച്ചു വിവാഹം കഴിക്കുന്നത്. അതിനു ശേഷം ബെലാറസില് താമസമാക്കിയ ഇവര്ക്ക് അടുത്തിടെ ഒരു കുഞ്ഞു ജനിക്കുകയും ചെയ്തു.
ഇപ്പോഴിതാ കുഞ്ഞു ജനിച്ചതിനു ശേഷം ബെലാറസ് ഗവണ്മെന്റില് നിന്നു കിട്ടിയ ആനുകൂല്യങ്ങളുടെ കണക്കുകള് തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തുകയാണ് മിഥിലേഷ്.
കുഞ്ഞു ജനിച്ച ഉടന് തന്നെ തനിക്ക് 128000 ഇന്ത്യന് രൂപയ്ക്ക് തുല്യമായ തുല്യമായ തുക ലഭിച്ചുവെന്നാണ് മിഥിലേഷ് പറയുന്നത്.
ഇതു കൂടാതെ വരുന്ന മൂന്നു വര്ഷത്തേക്ക് ഓരോ മാസവും 18000 രൂപ വീതം അക്കൗണ്ടിലേക്ക് വരികയും ചെയ്യും. എന്നാല് ബെലാറസില് താമസിച്ചാല് മാത്രമേ ഈ തുക ലഭിക്കുകയുള്ളൂ.
തന്റെ ഭാര്യ ലിസയുടെയും കുഞ്ഞിന്റെയും വിശേഷങ്ങളും മിഥിലേഷ് പങ്കുവെയ്ക്കാറുണ്ട്. ഭാര്യ രണ്ടു മാസം മുമ്പാണ് പ്രസവിച്ചതെന്നും സാധാരണ പ്രസവമായിരുന്നുവെന്നും ജനനസമയത്ത് കുഞ്ഞിന് നാലു കിലോ ഭാരമുണ്ടായിരുന്നുവെന്നും മിഥിലേഷ് പ്രേക്ഷകരോടു വെളിപ്പെടുത്തി.
മറ്റൊരു വീഡിയോയില് തങ്ങളുടെ ലവ് സ്റ്റോറിയും മിഥിലേഷ് പങ്കുവെയ്ക്കുന്നുണ്ട്. ഒരു സുഹൃത്തിന്റെ ബര്ത്ത് ഡേ പാര്ട്ടിയിലാണ് ആദ്യമായി ലിസയെ കണ്ടുമുട്ടുന്നതെന്ന് മിഥിലേഷ് പറയുന്നു.
അന്ന് ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണ് ലിസയുമായി സംസാരിച്ചതെന്നും മിഥിലേഷ് ഓര്ക്കുന്നു. പിന്നീട് അത് പ്രേമമാവുകയും ഇരു വീട്ടുകാരുടെയും സാന്നിദ്ധ്യത്തില് കഴിഞ്ഞ മാര്ച്ച് 25ന് ഇവര് വിവാഹിതരാവുകയുമായിരുന്നു.
‘മിഥിലേഷ് ബാക്ക്പാക്കര്’ എന്നാണ് മിഥിലേഷിന്റെ ചാനലിന്റെ പേര്. ഒരു ദശലക്ഷത്തിനടുത്ത് വരിക്കാരും ചാനലിനുണ്ട്.
ഇപ്പോള് വീട്ടിലെ വിശേഷങ്ങളും മിഥിലേഷ് ചാനലിലൂടെ പതിവായി പങ്കുവയ്ക്കുന്നുണ്ട്.
മറ്റൊരു വീഡിയോയില് താന് ആദ്യമായി റഷ്യയിലേക്ക് പോയത് 2021 മാര്ച്ചിലാണെന്ന് മിഥിലേഷ് പറയുന്നുണ്ട്.
എന്നാല് അവിടെവച്ച് പ്രിയാന്ഷു എന്നൊരു സുഹൃത്തിന്റെ പ്രേരണയില് ബെലാറസിലേക്ക് വരികയായിരുന്നു.
തുടര്ന്ന് അവിടെവച്ച് നടന്ന ഒരു ബര്ത്ത്ഡേ പാര്ട്ടിയില് വച്ച് ആദ്യമായി ലിസയെ കണ്ടുമുട്ടി. പിന്നീട് ഇരുവരും തമ്മില് കാണുന്നത് പതിവായി. ഒടുവില് മിഥിലേഷ് പ്രൊപ്പോസ് ചെയ്തപ്പോള് ലിസ അത് സ്വീകരിക്കുകയും ചെയ്തു. പിന്നീട് നടന്നതെല്ലാം മിഥിലേഷ് വീഡിയോയില് പറയുന്നു.