ത​ണു​ത്തു​റ​ഞ്ഞ ന​ദി​യി​ൽ നി​ന്നും ഉ​ട​മ ക​യ​റി​വ​രു​ന്ന​തും കാ​ത്ത് അ​വ​നി​രു​ന്നു; ഒ​ടു​വി​ൽ ഉ​ട​മ​ എ​ത്തി​യ​ത്ത് ത​ണുത്തു​റ​ഞ്ഞ ശ​രീ​ര​മാ​യി; നൊ​ന്പ​ര​മാ​യി ബെ​ൽ​ക്ക​യു​ടെ ക​ഥ

മ​നു​ഷ്യ​രു​മാ​യി വേ​ഗ​ത്തി​ൽ അ​ടു​ക്കു​ന്ന ജീ​വി​ക​ളാ​ണ് നാ​യ​ക​ൾ. അ​തു​കൊ​ണ്ട് ത​ന്നെ നാ​യ​ക​ളു​ടേ​യും മ​നു​ഷ്യ​രു​ടേ​യും പ​ല ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ളും വാ​ർ​ത്ത​ക​ളു​മൊ​ക്കെ വൈ​റ​ലാ​കാ​റു​ണ്ട്.

റ​ഷ്യ​യി​ൽ നി​ന്നു​ള്ള ബെ​ൽ​ക്ക​യു​ടെ ക​ഥ​യാ​ണ് ഇ​പ്പോ​ൾ സൈ​ബ​ർ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. റ​ഷ്യ​യി​ലെ ഉ​ഫ മേ​ഖ​ല​യി​ലെ ന​ദി​ക്ക് സ​മീ​പ​ത്ത് കൂ​ടി സൈ​ക്കി​ൾ ച​വി​ട്ടു​ക​യാ​യി​രു​ന്നു ബെ​ൽ​ക്ക​യു​ടെ 59 -കാ​ര​നാ​യ ഉ​ട​മ.

അ​ദ്ദേ​ഹം സൈ​ക്കി​ളി​ൽ പോ​കു​ന്പോ​ൾ ബെ​ൽ​ക്ക​യും അ​ദ്ദേ​ഹ​ത്തെ പി​ന്തു​ട​രു​മാ​യി​രു​ന്നു. അ​പ്പോ​ൾ സൈ​ക്കി​ൾ മ​റി​ഞ്ഞ് ബെ​ൽ​ക്ക​യു​ടെ ഉ​ട​മ ത​ടാ​ക​ത്തി​ലേ​ക്ക് വീ​ണു. അ​തു​വ​ഴി ക​ട​ന്നു​പോ​യ മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ൻ ഇ​യാ​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ദി​യു​ടെ ശ​ക്ത​മാ​യ ഒ​ഴു​ക്കു കാ​ര​ണം അ​തി​ന് സാ​ധി​ച്ചി​ല്ല. പി​ന്നാ​ലെ, അ​ദ്ദേ​ഹ​ത്തി​ന് വേ​ണ്ടി​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​ക്ഷേ, ന​ദി​യു​ടെ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കി​ൽ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​നാ​യു​ള്ള തി​ര​ച്ചി​ൽ ന​ട​ക്കു​ന്പോ​ഴെ​ല്ലാം ത​ണു​ത്തു​റ​ഞ്ഞ ആ ​ത​ടാ​ക​ക്ക​ര​യി​ൽ ബെ​ൽ​ക്ക ഉ​ട​മ​യ്ക്കാ​യി കാ​ത്തി​രു​ന്നു. വെ​യി​ലും ത​ണു​പ്പു​മൊ​ന്നും ബെ​ൽ​ക്ക​യ്ക്ക് ത​ട​സ​മാ​യി​ല്ല. മ​രി​ച്ചു​പോ​യ ത​ന്‍റെ ഉ​ട​മ​യെ കാ​ത്ത് വ​ർ​ഷ​ങ്ങ​ളോ​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ല​ഞ്ഞ ഹാ​ച്ചി​ക്കോ എ​ന്ന നാ​യ​യു​മാ​യി​ട്ടാ​ണ് ആ​ളു​ക​ൾ ഇ​പ്പോ​ൾ ബെ​ൽ​ക്ക​യെ താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്ന​ത്.

 

Related posts

Leave a Comment