ന്യുയോർക്ക്: നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയ ഹാക്കർക്കു ചുട്ടമറുപടി നൽകി ഹോളിവുഡ് നടി ബെല്ല തോണ്. ഹാക്കർക്കു മുന്പ് സ്വന്തം അക്കൗണ്ടിലൂടെതന്നെ പുറത്താകാൻ സാധ്യതയുള്ള നഗ്നചിത്രങ്ങൾ നടി പരസ്യപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ എന്റെ എല്ലാം തന്നെ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. എന്റെ തന്നെ നഗ്നതയുമായി എന്നെ ഭീഷണിപ്പെടുത്തുന്പോൾ, ആരോ എന്നിൽനിന്ന് എന്തോ കവർന്നെടുത്തതു പോലെ തോന്നുന്നു. എനിക്കു പ്രത്യേകതയുള്ള ആൾ മാത്രം കാണേണ്ടതായിരുന്നു അത്. മറ്റു സെലിബ്രിറ്റികളുടെ ചിത്രങ്ങൾ അയാൾ എനിക്ക് അയച്ചുതന്നു. കുറേ നാളായി എന്നെ മുതലെടുക്കാൻ ഞാൻ ഒരാളെ അനുവദിച്ചു വന്നു.
ഇനി അതിനു കഴിയില്ല. എന്നിൽനിന്നു നിങ്ങൾക്കു മറ്റൊന്നും കിട്ടാൻ പോകുന്നില്ല എന്നതുകൊണ്ടുമാത്രമാണ് ഇത് ഇവിടെ ഇടുന്നത്. എന്റെ ഉൗർജം തിരികെ ലഭിച്ചു എന്ന സമാധാനത്തിൽ എനിക്കിന്നു രാത്രി ഉറങ്ങാം. നിങ്ങൾക്ക് എന്റെ ജീവിതത്തെ ഒരിക്കലും നിയന്ത്രിക്കാൻ ആവില്ല. ഉടൻതന്നെ എഫ്ബിഐ നിങ്ങളെ തേടിയെത്തും- ബെല്ല ട്വിറ്ററിൽ കുറിച്ചു.
എന്റെ മേൽ നിങ്ങൾക്ക് അധികാരമുണ്ടെന്ന് തോന്നുന്നെങ്കിൽ, അതിനെപ്പറ്റി ഞാൻ എന്റെ അടുത്ത പുസ്തകത്തിൽ എഴുതാൻ പോവുകയാണ് എന്ന കുറിപ്പോടെയാണ് ബെല്ല ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. ഹാക്കറുമായുള്ള വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും ബെല്ല ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
മിഡ്നെറ്റ് സണ്, ദി ബേബിസിറ്റർ, ഫേമസ് ഇൻ ലൗ, ഡഫ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഇരുപത്തൊന്നുകാരി ബെല്ലാ തോണ്, മോഡൽ, ഗായിക, മ്യൂസിക് വീഡിയോ ഷയറക്ടർ, എഴുത്തുകാരി എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു.
ഇതാദ്യമായല്ല ഹോളിവുഡ് സെലിബ്രിറ്റികളുടെ സ്മാർട്ഫോണുകളും ഐക്ലൗഡ് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടുന്നത്. 2014-ൽ ഹോളിവുഡ് നടിമാരായ ജെന്നിഫർ ലോറൻസ്, ഒബ്രോ പ്ലാസ, കേറ്റ് അപ്ടണ് തുടങ്ങിയ നടികളുടെ സ്വകാര്യ ചിത്രങ്ങൾ ഹാക്കർമാർ ചോർത്തി പുറത്തുവിട്ടിരുന്നു.