ഒരു ഭാര്യയെത്തന്നെ സഹിക്കാന്‍ പറ്റുന്നില്ല എന്ന പരാതിക്കാരാണ് വിവാഹിതരായ ഒട്ടുമിക്ക പുരുഷന്മാരും. ഒന്നില്‍ക്കൂടുതല്‍ ഭാര്യമാരെ സ്വന്തമാക്കുക എന്നത് സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുന്ന കാര്യമല്ല. ബെല്ലോ അബൂബക്കര്‍ എന്ന നൈജീരിയക്കാരന് അടുത്തിടെ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യമാരുടെ പേര് കൊടുക്കാന്‍ പത്രത്തിന്റെ ഒരു പേജ് പോലും മതിയാകുമായിരുന്നില്ല. കാരണം ബെല്ലോയ്ക്ക് ഭാര്യമാര്‍ 130 പേരാണ്. മക്കളുടെ എണ്ണം 203 ഉം.
93ാം വയസില്‍ ബെല്ലോ ലോകത്തോട് വിട പറയുമ്പോള്‍ ഇയാളുടെ ഭാര്യമാരില്‍ ചിലര്‍ ഇപ്പോഴും ഗര്‍ഭിണിയാണ്. നൈജീരിയയിലെ ബിദ പ്രദേശിയായിരുന്നു ബെല്ലോ. 130 ഭാര്യമാരുണ്ടായിരുന്ന ബെല്ലോ പിന്നീട് ഇതില്‍ പത്ത് പേരെ വിവാഹമോചനം ചെയ്യുകയും ചെയ്തിരുന്നു. മതവിശ്വാസപ്രകാരം നാല് വിവാഹങ്ങള്‍ വരെ അനുവദനീയമാണെങ്കിലും എത്ര വേണമെങ്കിലും കെട്ടാമെന്ന വിശ്വാസക്കാരനായിരുന്നു ബെല്ലോ. ഭാര്യമാരുടെ എണ്ണം 86 തികഞ്ഞ 2008ല്‍ ബെല്ലോ ലോകമാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിരുന്നു. ദൈവം തന്നോട് ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ ഇത്രയും വിവാഹം കഴിച്ചതെന്നാണ് അന്ന് ബെല്ലോ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞത്. ഏതായാലും ബെല്ലോയുടെ മരണത്തോടെ വലിയൊരു കുടുംബം അനാഥമാകുമെന്ന് ചുരുക്കം.