മുംബൈ: എയർ ആംബുലൻസിന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്.
നാഗ്പൂരിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന്റെ മുൻവശത്തെ ടയർ ഊരിപ്പോയതോടായാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്.
ബീച്ച്ക്രാഫ്റ്റ് വിടി-ജെഐഎൽ വിമാനമാണ് മുംബൈയിൽ ബെല്ലി ലാൻഡിംഗ് നടത്തിയത്. വ്യാഴാഴ്ച രാത്രി 9.09നായിരുന്നു സംഭവം.
ഒരു രോഗിയും ഡോക്ടറും രോഗിയുടെ ബന്ധുവും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ച് പേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
നാഗ്പൂരിൽനിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന എയർ ആംബുലൻസ് മുംബൈയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
ലാൻഡിംഗിനു മുന്നോടിയായി വിമാനത്താവളത്തിൽ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിരുന്നു.