പാലക്കാട്: എകെജിക്കെതിരായ വിവാദ പരാമർശത്തിൽ തൃത്താലയിൽ വി.ടി. ബൽറാം എംഎൽഎയ്ക്കെതിരെ സിപിഎം പ്രതിഷേധം. തൃത്താലയിൽ പൊതുപരിപാടിയിൽ എത്തിയപ്പോളായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. സിപിഎം പ്രവർത്തകർ എംഎൽഎയ്ക്കു നേരെ ചീമുട്ടയേറിഞ്ഞു. തുടർന്നു പ്രദേശത്ത് കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി.
തൃത്താലയിൽ ബൽറാമിനു നേരെ ചീമുട്ടയേറ്; കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി
