തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ “അഡാർ’ കാപട്യക്കാരനാണെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. സ്വന്തം പാർട്ടിക്കാർ യുവാവിനെ വെട്ടിനുറുക്കിയതിനെക്കുറിച്ചും ഗർഭിണിയുടെ വയറ്റത്ത് തൊഴിച്ച് പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും കൊന്നുകളഞ്ഞതിനേക്കുറിച്ചും മിണ്ടാതെ മാണിക്യമലരായ പൂവിനെക്കുറിച്ച് ഗീർവാണം മുഴക്കുന്ന പിണറായി അഡാർ കാപട്യക്കാരനാണ്. എതു സംബന്ധിച്ച് പിണറായിയോട് ചോദിക്കാൻ കെൽപ്പുള്ള മാധ്യമങ്ങളുണ്ടോയെന്നും ബൽറാം ചോദിക്കുന്നു.
പിണറായി “അഡാർ’ കാപട്യക്കാരൻ: വെട്ടിക്കൊന്നതിനെക്കുറിച്ചും ചവിട്ടി കൊലപ്പെടുത്തിയതിനെക്കുറിച്ചും മിണ്ടാതെ മാണിക്യമലരായ പൂവിനെക്കുറിച്ച് ഗീർവാണം മുഴക്കുന്ന മുഖ്യമന്ത്രിയെക്കുറിച്ച് വിടി ബൽറാം പറഞ്ഞതിങ്ങനെ…
