പാലക്കാട്: സംവരണ ബില്ലിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ പരിഹസിച്ച് വി.ടി. ബൽറാം എംഎൽഎ. ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ടാണ്. തൊലിപ്പുറത്തുള്ള നവോത്ഥാനമേ നമുക്ക് പറഞ്ഞിട്ടുള്ളുവെന്നും പരിഹാസരൂപേണ ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
ശബരിമലയിൽ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദളിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥർ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂവെന്നാണ് ബൽറാം കുറിച്ചത്.