തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാർത്താസമ്മേളനത്തെ പരിഹസിച്ച് വി.ടി. ബെൽറാം എംഎൽഎ. താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോണ്‍ഫറൻസ് എന്ന് പറയുന്നതെന്ന് ബെൽറാം പരിഹസിച്ചു.
അഞ്ച് വർഷത്തിനിടെ ആദ്യമായാണ് നരേന്ദ്ര മോദി ഇന്ന് വാർത്താസമ്മേളനം നടത്തിയത്. ജനങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദി പറയാനാണ് താൻ വാർത്താസമ്മേളനത്തിന് എത്തിയതെന്നായിരുന്നു മോദിയുടെ പ്രതികരണം.
അതേസമയം മോദി വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയിരുന്നില്ല. താൻ അച്ചടക്കമുള്ള പാർട്ടിക്കാരനാണെന്നും ബിജെപി അധ്യക്ഷൻ ഉള്ളപ്പോൾ താൻ മറുപടി നൽകേണ്ട ആവശ്യമില്ലെന്നുമായിരുന്നു മോദിയുടെ പ്രതികരണം.