ഹരാരെ: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ സാം, ടോം കരൻ സഹോദരന്മാരുടെ സഹോദരൻ ബെൻ കരൻ സിംബാബ്വേ ടീമിൽ.ഈ മാസം അഫ്ഗാനിസ്ഥാനെതിരേയുള്ള ഏകദിന പരന്പരയ്ക്കുള്ള ടീമിലേക്കാണ് ബെന്നിനെ വിളിച്ചത്.
ഇവരുടെ പിതാവ് കെവിൻ കരൻ സിംബാബ്വേയുടെ മുൻ കളിക്കാനായിരുന്നു. സിംബാബ്വേയുള്ള ടെസ്റ്റ് ടീമിലേക്കും ബെന്നിന് വിളി ലഭിച്ചേക്കും. മൂന്നു മത്സരങ്ങളുടെ ഏകദിന പരന്പരയ്ക്ക് 17 നു തുടക്കമാകും.
2022വരെ നോർത്താംപ്ടൺഷയറിനായി കളിച്ചിരുന്ന ബെൻ പിന്നീട് സിംബാബ്വേയിലേക്കു മാറുകയായിരുന്നു.