ചവറ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീക അതിക്രമം നടത്തിയ ആളെ പോക്സോ ആക്ട് പ്രകാരം ചവറ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയോട് ലൈംഗീക അതിക്രമം നടത്തിയ നീണ്ടകര നീലേശ്വരം തോപ്പിൽ കുരിശടി പുതുവൽ കെന്നഡി എന്ന് വിളിക്കുന്ന ബെനഡിക്ക്(58)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ രക്ഷകർത്താക്കൾ വീട്ടിലില്ലാ എന്നു മനസിലാക്കിയ പ്രതി വീട്ടിൽ അതിക്രമിച്ച് കയറുകയും ലൈംഗികമായി ആക്രമിക്കുകയും ആയിരുന്നു.
വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ മാതാവ് ചവറ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും തുടർന്ന് പോലീസ് വീട്ടിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
കരുനാഗപ്പള്ളി എസിപി ഷൈനു തോമസിന്റെ നിർദേശാനുസരണം ചവറ പോലീസ് ഇൻസ്പെക്ടർ നിസ്സാമുദീന്റെ നേതൃത്വത്തിൽ എസ്ഐ മണികണ്ഠൻ,
എഎസ്ഐ ഷിബു, എസ്സിപിഒ മാരായ ദിനേഷ്, സബീത എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.