ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പിന്റെ പരിശോധന. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയര്‍ റിലേഷന്‍സിന്റെ നാല്പതോളം ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്.
കമ്പനിയില്‍ സ്റ്റാലിന്റെ മരുമകന് ബിനാമി നിക്ഷേപമുണ്ടെന്ന് കഴിഞ്ഞ ദിവസം ബിജെപി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക പരിശോധന നടക്കുന്നത്.
ഡിഎംകെ നേതാക്കള്‍ നടത്തിയ അഴിമതിയുടെ വിവരങ്ങള്‍ എന്നാരോപിച്ച് ഡിഎംകെ ഫയല്‍സ് എന്ന പേരില്‍ ചില രേഖകളും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ പുറത്തുവിട്ടിരുന്നു.
സ്റ്റാലിന് ഉപമുഖ്യമന്ത്രിയായിരുന്നപ്പോള്‍ കമ്പനിക്ക് വേണ്ടി വഴിവിട്ട സഹായം ചെയ്തുകൊടുത്തെന്നായിരുന്നു ആക്ഷേപം.
സ്റ്റാലിന്റെ മരുമകന് ശബരീഷും മകനും ഇപ്പോഴത്തെ കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും കഴിഞ്ഞ വര്‍ഷം വരവിലേറെ സ്വത്ത് സമ്പാദിച്ചതായും ബിജെപി ആരോപണമുന്നയിച്ചിരുന്നു.