ച​ത​ച്ച ബീ​ഫും അ​മ​ര​പ്പ​യ​റും ഉ​ൾ​പ്പെ​ടു​ന്ന ചി​ല്ലി! അ​മേ​രി​ക്ക​ൻ പാ​ച​ക മ​ത്സ​ര​ത്തി​ൽ കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​ക്കു ഒ​ന്നാം സ്ഥാ​നം

കൂ​ത്താ​ട്ടു​കു​ളം: അ​മേ​രി​ക്ക​യിൽ നടന്ന പാ​ച​ക മ​ത്സ​ര​ത്തി​ൽ കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​ക്കു ഒ​ന്നാം സ്ഥാ​നം. യു​എ​സി​ലെ ഇ​ന്ത്യാ​ന​യി​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തി​യ അ​മേ​രി​ക്ക​ൻ പാ​ച​ക മ​ത്സ​ര​ത്തി​ലാ​ണ് കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി ബെ​ന​റ്റി​ന് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത്.

കൂ​ത്താ​ട്ടു​കു​ളം പാ​റ​പ്പു​റ​ത്ത് പു​ത്ത​ൻ​പു​ര​യി​ൽ ബ​ന്നി ഓ​സ്മി​ൻ- മേ​ഴ്സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളും പ​ത്ത​നം​തി​ട്ട കി​ഴ​ക്കേ​ട​ത്തു അ​രു​ണി​ന്‍റെ ഭാ​ര്യ​യു​മാ​ണ് ബെ​ന​റ്റ് അ​രു​ണ്‍ ഇ​ടി​ക്കു​ള. അ​മേ​രി​ക്ക​ൻ പാ​ര​ന്പ​ര്യ വി​ഭ​വ​മാ​യ ചി​ല്ലി ഇ​ന​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം.

ച​ത​ച്ച ബീ​ഫും അ​മ​ര​പ്പ​യ​റും ഉ​ൾ​പ്പെ​ടു​ന്ന ചി​ല്ലി, കോ​ണ്‍​ബ​ഡി​നും കാ​ക്കേ​ഴ്സി​നു​മൊ​പ്പം ക​റി​യാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ഇ​ന്ത്യാ​ന​യി​ൽ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ ബെ​ന​റ്റി​നു മു​ന്പും പാ​ച​ക​ത്തി​ൽ പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. കൊ​ച്ചി​യി​ൽ ജോ​ലി​യി​ലി​രി​ക്കേ 2011ൽ ​അ​മേ​രി​ക്ക​ൻ വെ​ബ്സൈ​റ്റ് ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ പാ​ച​ക മ​ത്സ​ര​ത്തി​ലും വി​ജ​യി​യാ​യി​രു​ന്നു.

Related posts