പാക്കിസ്ഥാനിലെ ജനകീയ നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ബേനസീര്‍ ഭൂട്ടോ നയിച്ചത് കുത്തഴിഞ്ഞ ജീവിതം? റോഷന്‍ മിര്‍സയുടെ ‘ഇന്‍ഡീസന്റ് കറസ്‌പോണ്ടന്‍സ്; സീക്രട്ട് സെക്‌സ് ലൈഫ് ഓഫ് ബേനസീര്‍ ഭൂട്ടോ’ എന്ന പുസ്തകം ചര്‍ച്ചയാവുന്നു

1498379519584ജൂണ്‍ 21 നായിരുന്നു പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവും പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ബേനസീര്‍ ഭൂട്ടോയുടെ 64ാം ജന്മദിനാഘോഷം നടന്നത്. പാക്കിസ്ഥാനിലെ പ്രമുഖ ബിസിനസ്സുകാരനായിരുന്ന അസിഫ് അലി സര്‍ദാരിയെ വിവാഹം ചെയ്തതിനുശേഷം, പാക്കിസ്ഥാന്റെ പതിനൊന്നാം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബേനസീര്‍, രാജ്യത്തെ ഉയര്‍ച്ചകളിലേയ്ക്ക് നയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ്. ആളുകളുടെയിടയില്‍ അവര്‍ക്ക് ആകെമൊത്തം ഒരു താരപരിവേഷവുമുണ്ടായിരുന്നുതാനും. പുത്തന്‍ ആശയങ്ങളും വിദേശവിദ്യാഭ്യാസവും അവരുടെ പ്രവര്‍ത്തനങ്ങളില്‍ മുതല്‍ക്കൂട്ടാവുകയും ചെയ്തു.

1498379499024

എന്നാല്‍ 2014 ല്‍ റോഷന്‍ മിര്‍സ എഴുതിയ ‘ഇന്‍ഡീസന്റ് കറസ്‌പോണ്ടന്‍സ്; സീക്രട്ട് സെക്‌സ് ലൈഫ് ഓഫ് ബേനസീര്‍ ഭൂട്ടോ’ എന്ന പുസ്തകം പുറത്തിറങ്ങിയതോടെ അവരുടെ ഇമേജ് മുഴുവന്‍ നശിച്ചു. തന്റെ പകുതി പ്രായം മാത്രമുണ്ടായിരുന്ന വ്യക്തിയുമായി ബേനസീറിനുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും ലണ്ടനിലെ വസതിയില്‍ അവര്‍ സംഘടിപ്പിച്ചിരുന്ന സെക്‌സ് പാര്‍ട്ടികളെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിച്ചിരുന്നു.  1953 ല്‍ കറാച്ചിയില്‍ ജനിച്ച ബേനസീര്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉന്നത വിദ്യാഭ്യാസം നടത്തിയത് അമേരിക്കയിലും ലണ്ടനിലുമായാണ്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമായിരുന്നു അതെന്നാണ് ബേനസീര്‍ തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ബേനസീര്‍ ഓക്‌സഫഡില്‍ പഠിക്കുന്ന കാലത്ത് അവരുമായി തനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും തങ്ങളുടെ ലൈംഗികജീവിതത്തെക്കുറിച്ചും പാക്കിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് താരമായിരുന്ന ഇമ്രാന്‍ ഖാന്‍ തന്റെ ജീവചരിത്രത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ കിട്ടിയതും അനുഭവിച്ചതുമായ സ്വാതന്ത്ര്യം പാകിസ്ഥാനിലും കൊണ്ടുവരാന്‍ അവര്‍ ആഗ്രഹിച്ചു.

1498379436426

1977 ല്‍ ഓക്സ്ഫഡില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെ, അച്ഛന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന സുള്‍ഫിക്കര്‍ അലി വധിക്കപ്പെട്ടു. തുടര്‍ന്ന്, ആറു വര്‍ഷത്തോളം ബേനസീര്‍ പാക്കിസ്ഥാനില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. 1984 ല്‍, ഭൂട്ടോയുടെ കുടുംബം ജയില്‍മോചിതരായി. ആരോഗ്യകാരണങ്ങളാല്‍ അവര്‍ ബ്രിട്ടനിലേക്കു പോയി. ബ്രിട്ടനില്‍ നിന്നുകൊണ്ടു തന്നെ പാക് രാഷ്ട്രീയത്തില്‍ ബേനസീര്‍ ശക്തയായി. പാക്കിസ്ഥാനിലെ മുന്‍ അമേരിക്കന്‍ അംബാസിഡറായിരുന്ന ഷെറി റഹ്മാനാണ് യു.കെയിലും ദുബായിലും നിരവധി വിഐപി സെക്സ് പാര്‍ട്ടികളില്‍ ബേനസീറിനെ അവതരിപ്പിച്ചതെന്ന് പുസ്തകം പറയുന്നു. ബിസിനസുകാരും മറ്റു വമ്പന്മാരുമാണ് ഇവിടെ പാര്‍ട്ടികള്‍ക്കെത്തിയിരുന്നത്. ഇതിനിടെ ഭൂട്ടോ കുടുംബം ലണ്ടനില്‍ വാങ്ങിയ വില്ലയിലും ബേനസീര്‍ സെക്സ് പാര്‍ട്ടികള്‍ പതിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഇതിനെല്ലാം വ്യക്തമായ തെളിവുണ്ടെന്നും റോഷന്‍ മിര്‍സ പറയുന്നു. 2004 ല്‍ ഈ വില്ലകളെല്ലാം ഭൂട്ടോ കുടുംബം വില്‍ക്കുകയും ചെയ്തു. 2007 ഡിസംബര്‍ 27 ന് ഒരു പ്രചാരണ റാലിക്കിടെ സ്ഫോടനത്തിലാണ് ബേനസീര്‍ കൊല്ലപ്പെട്ടത്. ബേനസീറിന്റെ കൊലയാളികളെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതും ഇപ്പോഴും പിടികിട്ടാത്ത രഹസ്യമായി തുടരുകയാണ്.

Related posts