തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകൾ തുറന്നതിനു പിന്നാലെ ബാറുകളും കണ്‍സ്യൂമർ ഫെഡ് ഔട്ട്ലറ്റുകളും വഴി വിൽക്കുന്ന മദ്യത്തിന്റെ വില ഉയർത്തി സർക്കാർ.
പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബാറുകൾ വഴി വിൽക്കുന്ന മദ്യവിലയിൽ 30 രൂപ മുതൽ വർധനയുണ്ടാകും.
എന്നാൽ, ബെവ്കോ ഔട്ട് ലറ്റുകൾ വഴി വിൽക്കുന്ന മദ്യവിലയിൽ മാറ്റമില്ല. ബാറുകൾക്കു നൽകുന്ന മദ്യത്തിന്റെ കെയ്സിന് ബിവറേജസ് കോർപറേഷൻ ഈടാക്കുന്ന പ്രോഫിറ്റ് മാർജിൻ ഇനത്തിൽ ഈടാക്കുന്ന തുക എട്ടു ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി ഉയർത്തി.
കണ്‍സ്യൂമർ ഫെഡിന് നൽകുന്ന മദ്യത്തിന്റെ പ്രോഫിറ്റ് മാർജിൻ 20 ശതമാനമാക്കിയും ഉയർത്തി. എക്സൈസ് ഡ്യൂട്ടി അടക്കമുള്ള നികുതികൾ കൂടാതെയാണ് പ്രോഫിറ്റ് മാർജിൻ ഇനത്തിലും ബെവ്കോ തുക ഈടാക്കുന്നത്.