മത്സരത്തില്‍ ടിം സൗത്തിയുടെ ബൗണ്‍സറില്‍ പരിക്കേറ്റ ബംഗ്ലാദേശ് നായകന് മുഷ്ഫിക്കര്‍ റഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സിലാണ് മുഷ്ഫിക്കറിനെ ആശുപത്രിയിലെത്തിച്ചത്. ആദ്യ ഇന്നിംഗ്സില്‍ മുഷ്ഫിക്കര്‍ 159 റണ്‍സ് നേടിയിരുന്നു.അഞ്ചിന് 96 എന്ന നിലയില്‍ ബംഗ്ലാദേശ് തകരുമ്പോഴായിരുന്നു മുഷ്ഫിക്കറിനു പരിക്കേറ്റത്. എന്നാല്‍, ഒമ്പതു വിക്കറ്റ് വീണ സമയത്തും അദ്ദേഹത്തിനു തിരികെയെത്താനായില്ല. ബംഗ്ലാദേശിനായി ഷക്കീബ് അല്ഹസന് ആദ്യഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ചുറി നേടിയിരുന്നു.
58 ഓവറിലായിരുന്നു വിജയലക്ഷ്യമായ 217 റണ്‍സ് കിവീസിനു കണ്ടെത്തേണ്ടിയിരുന്നത്. എന്നാല്‍, 17.2 ഓവറില്‍ കിവികള്‍ ലക്ഷ്യം ഭേദിച്ചു. രണ്ടിന് 39 എന്ന നിലയിലാണ് വില്യംസണും റോസ് ടെയ്ലറും ഒത്തുകൂടിയത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് 20ന് ക്രൈസ്റ്റ് ചര്‍ച്ചില്‍ ആരംഭിക്കും.