കേ​ര​ള​ത്തി​ലെ​ത്തു​ന്ന ഭാ​യിമാ​രി​ൽ പ​ല​രും  ബം​ഗ്ലാ​ദേ​ശി​ക​ൾ; പ​ക​ൽ പാ​വം തൊ​ഴി​ലാ​ളി​കളായും സന്ധ്യമയങ്ങൾ കൊടു കുറ്റവാളികളുമാകുന്ന ഇവരെ സൂക്ഷിക്കു…


ചെ​ങ്ങ​ന്നൂ​ർ: ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി എ​ന്ന വ്യാ​ജേ​ന കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന പ​ല​രും ബം​ഗ്ലാ​ദേ​ശി​ക​ൾ. ഇ​വ​രി​ൽ പ​ല​രും പ​ക​ൽ സ​മ​യം പാ​വം തൊ​ഴി​ലാ​ളി​ക​ളാ​ണെ​ങ്കി​ലും അ​വ​സ​രം ല​ഭി​ച്ചാ​ൽ തൊ​ഴി​ലു​ട​മ​ക​ളു​ടെ ജീ​വ​ൻ പോ​ലും അ​പ​ഹ​രി​ക്കാ​വു​ന്ന കൊ​ടും​കു​റ്റ​വാ​ളി​ക​ൾ ആ​യേ​ക്കാ​മെ​ന്നു​ള്ള​തി​ന്‍റെ അ​വ​സാ​ന ഉ​ദാ​ഹ​ര​ണ​മാ​ണ് ചെ​ങ്ങ​ന്നൂ​ർ വെ​ണ്‍​മ​ണി​യി​ലെ വൃ​ദ്ധ ദ​ന്പ​തി​ക​ളു​ടെ മ​ര​ണം.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് വെ​ണ്‍​മ​ണി​യി​ൽ വൃ​ദ്ധ​ദ​ന്പ​തി​ക​ളെ ത​ല​ക്ക​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വെ​ണ്‍​മ​ണി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ കോ​ടു​കു​ള​ഞ്ഞി​ക​രോ​ട് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ എ.​പി. ചെ​റി​യാ​ൻ (കു​ഞ്ഞു​മോ​ൻ 75), ഭാ​ര്യ ലി​ല്ലി ചെ​റി​യാ​ൻ (70) എ​ന്നി​വ​രെ​യാ​ണ് സ്വ​ന്തം വീ​ടി​നു​ള്ളി​ലും വീ​ടി​നു പി​ന്നി​ലെ സ്റ്റോ​ർ റൂ​മി​ലു​മാ​യി രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വീ​ട്ടി​ലെ ജോ​ലി​ക​ൾ ചെ​യ്യു​വാ​നാ​യി എ​ത്തി​യ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​ണ് കൊ​ല​യ്ക്കുപി​ന്നി​ൽ എ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്്. കൊ​ല​പാ​ത​കം മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഇ​വ​രെ റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ളാ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ല​ബ​ലു, ജൂ​വ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബം​ഗ്ലാ​ദേ​ശി​ക​ൾ ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ എ​ന്ന വ്യാ​ജേ​ന കേ​ര​ള​ത്തി​ലേ​ക്ക് നു​ഴ​ഞ്ഞുക​യ​റു​ന്നു. ല​ക്ഷ​ക​ണ​ക്കി​ന് ബം​ഗ്ലാ​ദേ​ശി​ക​ൾ കേ​ര​ള​ത്തി​ൽ വ​ന്നു ത​ന്പ​ടി​ക്കു​ന്നു. ഇ​വ​രി​ൽ ക​വ​ർ​ച്ച​ക്കാ​രും അ​ക്ര​മി​ക​ളും ഉ​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ കൈ​യിൽ ഇ​ത് സം​ബ​ന്ധി​ച്ച് ഒ​രു രേ​ഖ​യും ഇ​ല്ല.
ക​ർ​ണാ​ട​ക​ത്തി​ൽ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​തോ​ടെ ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും കേ​ര​ള​ത്തി​ലേ​ക്ക് പലാ​യ​നം ചെ​യ്യു​ന്ന​താ​യാ​ണ് വി​വ​രം.

കേ​ര​ള​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ദ്ധി​ച്ചു വ​രു​ന്ന​താ​യാ​ണ് പോ​ലീ​സി​ന്‍റെ ഉ​ൾപ്പെടെ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ. അ​വ​സ​ര​മൊ​ത്താ​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​വ​ർ മു​ത​ൽ മൃ​ഗീ​യ​മാ​യി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ന്ന​വ​ർ​വ​രെ ഇ​വ​രി​ലു​ണ്ട്. ഇ​വ​രെ തി​രി​ച്ച​റി​യാ​ൻ യാ​തൊ​രു രേ​ഖ​ക​ളും ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ല കേ​സു​ക​ളി​ലും അ​ന്വേ​ഷ​ണം വ​ഴി മു​ട്ടി​യ നി​ലി​യി​ലു​മാ​ണ്.

ബം​ഗ്ലാ​ദേ​ശി​ക​ൾ ഒ​രേ രീ​തി​യി​ലു​ള്ള കു​റ്റ​കൃ​ത്യ രീ​തി​ക​ളാ​ണ് പ​ല​പ്പോ​ഴും ആ​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. ഇ​വ​രി​ൽ പ​ല​രും ക​വ​ർ​ച്ച ല​ക്ഷ്യ​മി​ട്ടു​ത​ന്നെ​യാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. കാ​ര്യം ന​ട​ന്നു​ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ ത​ന്നെ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് മ​ട​ങ്ങു​ക​യു​മാ​ണ് പ​തി​വ്.അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളും മ​റ്റും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ബം​ഗ്ലാ​ദേ​ശ് കു​ടി​യേ​റ്റ​ക്കാ​രെ തി​രി​ച്ച​റി​യു​ക​യെ​ന്ന​ത് പോ​ലീ​സി​ന് പോ​ലും ദു​ഷ്ക​ര​മാ​ണ്.

ഇ​തു മ​ന​സിലാ​ക്കി​യാ​ണ് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള ബം​ഗ്ലാ​ദേ​ശി​ക​ളി​ൽ പ​ല​രും നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ഷ​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. തീ​വ്ര​വാ​ദി​ക​ൾ, ദേ​ശ വി​രു​ദ്ധ ശ​ക്തി​ക​ൾ എ​ന്നി​വ​ർ തൊ​ഴി​ലാ​ളി​ക​ളാ​യി നു​ഴ​ഞ്ഞു ക​യ​റാ​നു​ള്ള സാ​ഹ​ച​ര്യം ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. ഞെ​ട്ടി​ക്കു​ന്ന വ​സ്തു​ത കേ​ര​ള​ത്തി​ലു​ള്ള ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പ​റ്റി​യു​ള്ള യാ​തൊ​രു സ്ഥി​തി വി​വ​ര​ക​ണ​ക്കും പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ അ​ധി​കാ​രി​ക​ൾ​ക്കോ, പോ​ലീ​സി​നോ ഇ​ല്ല എ​ന്ന​താ​ണ്.

Related posts