നെന്മാറ: ഭക്ഷണമില്ലാതെ ഒറ്റപ്പെട്ടുപോയ അതിഥി തൊഴിലാളികൾക്ക് സഹായവുമായി നെന്മാറ പോലീസ്. കരാറുകാരന്റെ കീഴിൽ തൊഴിൽ ചെയ്യുന്ന അതിഥി തൊഴിലാളികളാണ് രണ്ടു ദിവസമായി ഭക്ഷണമില്ലാതെ കഴിഞ്ഞത്.
കരാറുകാരൻ നാട്ടിൽ പോയതിനാൽ സഹായിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതറിഞ്ഞ സുദേവൻ നെന്മാറയുടെ നേതൃത്വത്തിൽ പോലീസുമായി ചേർന്ന് നടത്തിയ ഇടപെടലിലാണ് ഒരു മാസത്തേക്കുള്ള ഭക്ഷ്യ ധാന്യ കിറ്റ് തൊഴിലാളികൾക്ക് നൽകാനായത്.
കരാറുകാരനെ ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷമാണ് ഭക്ഷ്യധാന്യ കിറ്റ് തൊഴിലാളികൾക്ക് എത്തിച്ചു നൽകിയത്. നെന്മാറ സി.ഐ. ദീപകുമാർ, അഡീഷ്ണൽ എസ്.ഐ. ഷാഹുൽ, സുദേവൻ നെന്മാറ എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യം തൊഴിലാളികൾക്ക് കൈമാറി.